തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ രാത്രിയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. അമിതലഹരിയിലായിരുന്ന അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് സംഘം പോലീസിന്റെ പിടിയിലായത്.വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഇവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. 14-കാരൻ ഉൾപ്പെടെ ആറുപേരെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ രണ്ടുപേർ നിരവധി കേസുകളിൽ പ്രതികളും പോലീസ് അന്വേഷിക്കുന്നവരുമാണ്.നിരവധി മോഷണക്കേസുകളിൽ പ്രതി ഫാന്റം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ്, കാട്ടാക്കട സ്വദേശി അജയ്, വർക്കല സ്വദേശി ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവരടങ്ങിയ ആറംഗസംഘം സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പി.എം.ജി.ക്കു സമീപത്ത് അപകടത്തിൽപ്പെട്ടത്. കോവളത്തുനിന്ന് വർക്കലയിലേക്ക് ഇവർ പോവുകയായിരുന്നു. അപകടത്തെ തുടർന്ന് യാത്രക്കാർ ഓടിക്കൂടിയെങ്കിലും മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയിലായിരുന്ന ആറുപേരും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു.തുടർന്ന് പോലീസ് എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് തിരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്.ഐ. ഷിജുകുമാർ തിരിച്ചറിയുന്നത്. പിന്നാലെ ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഷാജിയെയും രതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ മാസങ്ങൾക്ക് മുൻപ് കൊല്ലത്തുവെച്ച് ട്രയിനിൽനിന്നു ചാടി ഷാജി രക്ഷപ്പെട്ടിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന വാഹനം കോവളത്തും വർക്കലയിലേക്കുമുള്ള യാത്രാലക്ഷ്യം എന്നിവയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3mpGdv1
via IFTTT
Post Top Ad
Responsive Ads Here
Thursday, December 23, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; തിരുവനന്തപുരത്ത് ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിച്ചു, അറസ്റ്റ്
സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; തിരുവനന്തപുരത്ത് ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിച്ചു, അറസ്റ്റ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment