തൊടുപുഴ: പി.ടി. ഒരു പോരാളിയായിരുന്നു. ഹൈറേഞ്ചിൽനിന്ന് കേരള കോൺഗ്രസിന്റെ തട്ടകമായ തൊടുപുഴയിൽ എത്തി അവർക്കെതിരേനിന്ന് പോരാടിയ പടത്തലവൻ. മണ്ഡലത്തിൽ രണ്ടുവട്ടം വെന്നിക്കൊടിപ്പാറിച്ച അദ്ദേഹം ഒരു തവണ പരാജയപ്പെടുത്തിയത് സാക്ഷാൽ പി.ജെ.ജോസഫിനെ ആയിരുന്നു. ജയത്തോടെ തുടക്കം 1970 മുതൽ 1987 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് നേതാവായ പി.ജെ.ജോസഫാണ് തൊടുപുഴ മണ്ഡലത്തിൽനിന്ന് വിജയിച്ചത്. 1991-ൽ അദ്ദേഹം മത്സരിച്ചില്ല. പകരം മൂവാറ്റുപുഴ മുൻ എം.എൽ.എ. പി.സി.ജോസഫായിരുന്നു കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി. എതിരേ കോൺഗ്രസിന്റെ സ്ഥാനാർഥിയായി പുതുമുഖമായ പി.ടി.ചെറുപ്പത്തിന്റെ ചൂടും ആവേശവും ആവോളം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊണ്ടുപിടിച്ച പ്രചാരണം. അവസാനം അട്ടിമറിയുണ്ടായി. കേരള കോൺഗ്രസിന്റെ തട്ടകം പി.ടി.തോമസ് പിടിച്ചെടുത്തു. ചെരിപ്പുകൊണ്ടുള്ള ആ അടി 1996-ൽ സ്ഥാനാർഥിത്വത്തിലേക്ക് പി.ജെ. തിരിച്ചുവന്നു. എതിരേ പി.ടി. തന്നെ. ഇരുകൂട്ടരും വാശിയേറിയ പ്രചാരണം നടത്തി. വിജയം പി.ജെ.ജോസഫിനൊപ്പമായിരുന്നു. ആ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ ചില കൈപ്പേറിയ അനുഭവങ്ങൾ പി.ടിക്ക് നേരിടേണ്ടിവന്നു. തൊടുപുഴ ഗേൾസ് സ്കൂളിലായിരുന്നു വോട്ടെണ്ണൽ. ഒരു ഘട്ടമായപ്പോഴേക്കും പി.ജെ.ജോസഫ് വിജയം ഉറപ്പിച്ചു. സ്കൂൾ പരിസരം കേരള കോൺഗ്രസുകാരെക്കൊണ്ട് നിറഞ്ഞു. പാതിരാത്രിയിൽ വോട്ടെണ്ണി തീരുംവരെ പി.ടി.യും ചില പ്രവർത്തകരും അവിടെ നിന്നു. സംഘർഷസാധ്യതയുള്ളതിനാൽ സ്കൂളിന്റെ മതിൽച്ചാടി ടി.ബി. വഴി രക്ഷപ്പെടാമെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പി.ടി. മുൻവാതിലിലൂടെ തലയുയർത്തി തന്നെ പുറത്തിറങ്ങി. ആകെ ചീത്തവിളിയും ബഹളവും. ഇതിനിടയ്ക്ക് ആരോ അദ്ദേഹത്തെ ചെരിപ്പുകൊണ്ടടിച്ചു. ആ സമയം തോന്നിയ വാശിയിൽ അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. അടുത്തവട്ടം തൊടുപുഴ നേടും. വമ്പൻ അട്ടിമറി 2001 ആയപ്പോഴേക്കും പി.ടി. കോൺഗ്രസിൽ അനിഷേധ്യനായ നേതാവായി മാറിക്കഴിഞ്ഞിരുന്നു. മത്സരിക്കാൻ പീരുമേടും ഉടുമ്പൻചോലയുമൊക്കെ നൽകാൻ പാർട്ടി തയ്യാറായി. എന്നാൽ, പി.ടി.ക്ക് തൊടുപുഴ മതിയായിരുന്നു. എതിരാളി പി.ജെ. തന്നെ. അഞ്ച് വർഷത്തെ വാശി പി.ടി.യുടെ ഉള്ളിൽക്കിടന്ന് പുകയുകയായിരുന്നു. ആ വാശിയിൽ തൊടുപുഴ പി.ടി.യുടെ കൂടെപ്പോന്നു. അന്ന് മന്ത്രിയായിരുന്ന പി.ജെ.യെ തോൽപിച്ച വമ്പൻ അട്ടിമറി. നിയമസഭാ തിരഞ്ഞെടുപ്പിലെ പി.ജെ.യുടെ ആദ്യ പരാജയം. എന്നാൽ, 2006-ലെ തിരഞ്ഞെടുപ്പിൽ പി.ജെ.ജോസഫ്, പി.ടി.യെ പരാജയപ്പെടുത്തി. തുടർന്ന് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച് പി.ടി. പാർലമെന്റിലേക്ക് പോയി.
from mathrubhumi.latestnews.rssfeed https://ift.tt/3muGexU
via IFTTT
Post Top Ad
Responsive Ads Here
Thursday, December 23, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ചെരിപ്പുകൊണ്ടുള്ള അടി; പിന്നെ വാശിയോടെ പോരാടി, തൊടുപുഴ നേടി
ചെരിപ്പുകൊണ്ടുള്ള അടി; പിന്നെ വാശിയോടെ പോരാടി, തൊടുപുഴ നേടി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment