ആലപ്പുഴ: ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും രണ്ടുകൊലപാതകങ്ങൾ. രാഷ്ട്രീയ ചേരിപ്പോരിന്റെ ഇരകളായി അവർ മാറിയപ്പോൾ അനാഥമായതു രണ്ടുകുടുംബങ്ങൾ. രണ്ടിടത്തും കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. പ്രിയപ്പെട്ടവരുടെ വേർപാടിൽ ഉറ്റവർ നെഞ്ചുപൊട്ടിക്കരയുമ്പോൾ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു. എന്റിക്ക ഇല്ലാത്തവീട്ടിൽ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ. എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ.... എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്റെ മൃതദേഹം മണ്ണഞ്ചേരി പൊന്നാട്ടുള്ള അൽഷ വീട്ടിലെത്തിച്ചപ്പോൾ ഭാര്യ ഫൻസിലയ്ക്ക് സങ്കടംസഹിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അവരുടെ സംസാരംകേട്ട് മക്കളായ ഹിബാ ഫാത്തിമയുടെയും ഫിദ ഫാത്തിമയുടെയും നിലവിളി ഉച്ചത്തിലായി. ഇതോടെ കണ്ടുനിന്നസ്ത്രീകളും പൊട്ടിക്കരഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ചോറുണ്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇക്ക. വൈകുന്നേരം ഏഴോടെ വീട്ടിലേക്കു വരികയാണെന്നുപറഞ്ഞു വിളിച്ചു. മൃതദേഹം പൊതുദർശനത്തിനായി പൊന്നാടുള്ള മൈതാനിയിലേക്ക് കൊണ്ടുപോകുമ്പോഴും ഫൻസില വാവിട്ടുകരയുകയായിരുന്നു. ആറാംക്ലാസിലും യു.കെ.ജി.യിലും പഠിക്കുന്ന രണ്ടുപെൺകുട്ടികളുടെ പഠനവും ഉത്തരവാദിത്വവുമെല്ലാം ഇനി ഫൻസിലയിലാണ്. കളമശ്ശേരി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം 4.50-ഓടെയാണ് ഷാന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വൻജനാവലി ഷാന് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. പിന്നീട് ഒരുമണിക്കൂറോളം പൊന്നാട് മുഹിയിദ്ദീൻ പള്ളിക്കു സമീപമുള്ള മൈതാനിയിൽ പൊതുദർശനത്തിനുവെച്ചു. മയ്യത്ത് നമസ്കാരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പിന്നീട് മൃതദേഹം മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. Read...ആ അമ്മ പ്രാർഥിച്ചെത്തുമ്പോൾ കേട്ടത് മകന്റെ നിലവിളി
from mathrubhumi.latestnews.rssfeed https://ift.tt/3EgNF1n
via IFTTT
Post Top Ad
Responsive Ads Here
Monday, December 20, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
എന്റിക്ക പാവമായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേ...അനാഥമായി കുടുംബങ്ങള്‍
എന്റിക്ക പാവമായിരുന്നു; എന്നിട്ടും കൊന്നുകളഞ്ഞില്ലേ...അനാഥമായി കുടുംബങ്ങള്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment