കലിവേളിയിലെ ’മലയാളി’ ചിറകടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 19, 2021

കലിവേളിയിലെ ’മലയാളി’ ചിറകടി

കൊച്ചി: കണ്ണെത്താ ദൂരം പുൽപ്പരപ്പുകളും ചതുപ്പുനിലങ്ങളും... അവിടെ പറന്നിറങ്ങുന്ന സുന്ദരനായ വെള്ളക്കറുപ്പൻ മേടുതപ്പി... പിന്നാലെയെത്തുന്ന പൂച്ചമൂങ്ങയും കായൽപ്പരുന്തും ചേരക്കോഴി പക്ഷികളും... കണ്ണൊന്നു തെറ്റിയാൽ അവയെ അകത്താക്കാൻ പാഞ്ഞെത്തുന്ന കുറുനരികളും... തമിഴ്‌നാട്ടിലെ പുതിയ പക്ഷിസങ്കേതമായ കലിവേളിയിലെ കാഴ്ചകൾ.പന്ത്രണ്ടായിരത്തിലധികം ഏക്കർ വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്ന് പക്ഷിസങ്കേതമാക്കാൻ യത്നിച്ചവരിൽ ഒരു മലയാളിയുമുണ്ട്, മലപ്പുറം ചങ്ങരംകുളം സ്വദേശി രതീഷ് നാരായണൻ. വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ രതീഷ് വർഷങ്ങളോളം കലിവേളിയിൽ നിന്നെടുത്ത ചിത്രങ്ങളും പക്ഷിക്കണക്കും വിവരങ്ങളുംകൂടി പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ കഴിഞ്ഞയാഴ്ച പുതിയ പക്ഷിസങ്കേതം പ്രഖ്യാപിച്ചത്.തമിഴ്‌നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് കലിവേളിത്തടാകവും ചതുപ്പും. ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമാണിത്. കലിവേളിയിൽ 224 ഇനം പക്ഷിജാതികളെ കണ്ടെത്തിയിട്ടുണ്ട്. തണുപ്പുകാലത്ത് മുപ്പതിനായിരത്തിലധികം കാട്ടുതാറാവുകളുടെ വാസയിടമാണിത്. ദേശാടനകാലത്ത് നാല്പതിനായരിത്തോളം കടൽപ്പക്ഷികളും ഇവിടെയെത്തും.പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ജിപ്‌മെർ) മെഡിക്കൽ ഓങ്കോളജി വകുപ്പിലെ സീനിയർ ട്രയൽ കോ-ഓർഡിനേറ്ററാണ് രതീഷ് നാരായണൻ. എട്ടുവർഷം മുമ്പാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും തിരിയുന്നത്.‘‘പക്ഷിസങ്കേതത്തിനായി പ്രവർത്തിച്ച പുതുച്ചേരിയിലെ ഇൻഡിജിനസ് ബയോ ഡൈവേഴ്‌സിറ്റി ഫൗണ്ടേഷന്റെ (ഐ.ബി.എഫ്.) ഭാഗമായാണ് ഞാൻ ഇതിൽ പങ്കാളിയായത്. വനംവകുപ്പിന്റെ പിന്തുണയും ഉണ്ടായിരുന്നു. എനിക്കൊപ്പം വിമൽ, റാം, പ്രഭു, കിഷോർ എന്നിവരും ഇതിൽ തുല്യപങ്കാളികളാണ്’’ -രതീഷ് നാരായണൻ ’മാതൃഭൂമി’യോട് പറഞ്ഞു.ഈ സംഘം വർഷങ്ങളോളമായി കലിവേളിയിൽ നിന്ന്‌ ശേഖരിച്ച പക്ഷിക്കണക്കുൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച തമിഴ്‌നാട് സർക്കാർ കലിവേളിയിലെ 12,730 ഏക്കർ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. പുതുച്ചേരിയിൽ നീർനായ വിഭാഗത്തിലെ ‘സ്മൂത്ത് കോട്ടഡ് ഓട്ടേഴ്‌സ്’ ഉണ്ടെന്ന് കണ്ടെത്തിയത് രതീഷ് നാരായണനായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3p9N0ul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages