ചിലിയിൽ ഇടതുതരംഗം; ഗബ്രിയേൽ ബോറിക് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 20, 2021

ചിലിയിൽ ഇടതുതരംഗം; ഗബ്രിയേൽ ബോറിക് പ്രസിഡന്റ്

സാന്തിയാഗോ: നാല്പത്തിയെട്ടു കൊല്ലങ്ങൾക്കുശേഷം ചിലിയിൽ ഇടതുപക്ഷം അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുപ്പത്തഞ്ചുകാരനായ ഗബ്രിയേൽ ബോറിക്കിനെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ചിലിയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റെന്ന സ്ഥാനവും അദ്ദേഹത്തിന് സ്വന്തമാവും. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മുന്നിലുണ്ടായിരുന്ന ബോറിക് വിജയത്തിലേക്ക് നടന്നുകയറിയത്. പോൾ ചെയ്തതിൽ 56 ശതമാനം വോട്ടും ബോറിക് നേടി. ഇടതുപക്ഷത്തുള്ള സോഷ്യൽ കൺവേർജെൻസ് പാർട്ടി അധികാരത്തിലെത്തുന്നതും ചിലിയുടെ ചരിത്രത്തിൽ ഇതാദ്യം. 2019-ലും 2020-ലും അഴിമതിക്കും അസമത്വത്തിനുമെതിരേ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകിയ വിദ്യാർഥിനേതാവായിരുന്നു ബോറിക്.സാൽവഡോർ അലെൻഡെയാണ് ചിലിയിലെ ഒടുവിലത്തെ കമ്യൂണിസ്റ്റ് പ്രസിഡന്റ്. 1973-ൽ അദ്ദേഹത്തെ വധിച്ചശേഷം സൈനികതലവനായിരുന്ന അഗസ്റ്റോ പിനാഷെ അട്ടിമറിയിലൂടെ അധികാരം പിടിച്ചു. 1990 വരെ പിനാഷെയുടെ ഏകാധിപത്യമായിരുന്നു. തുടർന്ന് വലതുപക്ഷമാണ് രാജ്യംഭരിച്ചത്. 2018 മുതൽ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ‘നാഷണൽ റിന്യൂവൽ പാർട്ടി’ അംഗം സെബാസ്റ്റ്യൻ പിനേരയാണ് പ്രസിഡന്റ്.


from mathrubhumi.latestnews.rssfeed https://ift.tt/3yJnQ9k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages