എരുമേലി: വിലക്ക് മാറിയെന്ന് കരുതി, ശബരിമല ദര്‍ശനത്തിനായി പരമ്പരാഗത പാതയിലൂടെ പദയാത്രയായി ഭക്തരെത്തി. പാത സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ കോയിക്കക്കാവ് വനാതിര്‍ത്തിയില്‍ പോലീസും വനപാലകരും ഭക്തരെ തടഞ്ഞ് തിരികെ അയച്ചു. എരുമേലിയിൽനിന്ന് കരിമല വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ ദേവസ്വം ബോർഡംഗങ്ങളും മന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായെന്ന് പത്രക്കുറിപ്പ് നൽകിയിരുന്നു. ഇതെത്തുടർന്നാണ് തീർഥാടകരെത്തിയത്.ആന്ധ്രാ, തമിഴ്‌നാട്, കര്‍ണാക സംസ്ഥാനങ്ങളില്‍നിന്നായി 14 പേരാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ എരുമേലിയില്‍നിന്ന് ആറ് കിലോമീറ്റര്‍ നടന്ന് കോയിക്കക്കാവിലെത്തിയത്. യാത്രാ വിലക്ക് ഉള്ളതിനാല്‍ രണ്ട് വര്‍ഷമായി പാത തെളിച്ചിട്ടില്ലെന്നും അപകടസാധ്യത സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ ഭക്തരെ പറഞ്ഞ് മനസ്സിലാക്കിയതോടെ ഭക്തര്‍ തിരികെ പോയി. പരമ്പരാഗത പാതയിലെ യാത്രാവിലക്കിനെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയാണ് ഭക്തര്‍ തിരികെ പോയത്. എരുമേലിയില്‍നിന്ന് കോയിക്കക്കാവ് വനാതിര്‍ത്തിയില്‍ എത്തുന്നത് ചരള, പ്രപ്പോസ്, പേരൂര്‍തോട്, ഇരുമ്പൂന്നിക്കര തുടങ്ങിയ ജനവാസ മേഖലകളിലൂടെയാണ്. യാത്രാ വിലക്കുള്ളതായി ഇവിടെയൊന്നും അറിയിപ്പ് ബോര്‍ഡുകളില്ല. ഇത്തരത്തില്‍ അറിയിപ്പുകളില്ലാത്തതിനാലാണ് ഭക്തര്‍ 12 കിലോമീറ്ററോളം നടക്കേണ്ടിവന്നത്. യാത്രാവിലക്ക് മാറിയിട്ടില്ലെങ്കിൽ അക്കാര്യം വിവിധ ഭാഷകളില്‍ എരുമേലിയില്‍ അറിയിപ്പ് നല്‍കുകയോ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ ഭക്തര്‍ക്ക് സഹായമാകും.
from mathrubhumi.latestnews.rssfeed https://ift.tt/3yOJOaN
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 21, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തുറക്കുമെന്നുപറഞ്ഞിട്ടും പരമ്പരാഗത കാനനപാത തുറന്നില്ല; ഭക്തരെത്തി, വനപാലകർ തടഞ്ഞു
തുറക്കുമെന്നുപറഞ്ഞിട്ടും പരമ്പരാഗത കാനനപാത തുറന്നില്ല; ഭക്തരെത്തി, വനപാലകർ തടഞ്ഞു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment