കോട്ടയം: ഏതെങ്കിലും ഹോട്ടൽമുറിയിൽ ഒത്തുകൂടി സമ്മേളനം നടത്തിയെന്ന് ഇനി കേരള കോൺഗ്രസുകാർക്ക് പറയാനാകില്ല. നാലാൾ അറിഞ്ഞ് കൊടിതോരണങ്ങൾ കെട്ടി ആഘോഷമാക്കണം സമ്മേളനം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി ചുമതലക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്. കേരള കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വിവിധ തലങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നിർദേശം. വാർഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാതല തിരഞ്ഞെടുപ്പുകൾ പാർട്ടി സമ്മേളനം തന്നെയാക്കി മാറ്റണം. യോഗം നടക്കുന്ന സ്ഥലവും പരിസരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിക്കണം. ഓരോ തലത്തിലും എത്ര കൊടിവേണമെന്നും നിർദേശമുണ്ട്. വാർഡുയോഗത്തിന് കുറഞ്ഞത് 50 കൊടികൾ. മണ്ഡലത്തിന് 100, നിയോജകമണ്ഡലത്തിന് 150 എന്നിങ്ങനെ വേണം. ജില്ലാ സമ്മേളനത്തിന് കുറഞ്ഞത് 500 കൊടികളെങ്കിലും സ്ഥാപിക്കണം. ഇക്കാര്യത്തിന് പ്രത്യേക ചുമതലക്കാർ വേണം. സമ്മേളനത്തിൽ എന്താണ് പറയേണ്ടതും പഠിപ്പിക്കേണ്ടതുമെന്നും കത്തിലുണ്ട്. കെ.എം.മാണിയും അധ്വാനവർഗസിദ്ധാന്തവും കേരള കോൺഗ്രസ് (എം) നയപരിപാടികൾ, കാലിക പ്രസക്തി എന്നിവ പഠിപ്പിക്കണം. വിഷയത്തിൽ യോഗ്യനായ ഒരാളെ വിളിച്ച് ക്ലാസെടുക്കണം. കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിങ് നിർബന്ധം. ഇതിനുശേഷമാകണം തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പുചുമതലക്കാർക്കു പുറമേ ഐ.ടി. ചാർജുകാരൻകൂടി ഉണ്ടാകണം. സാമൂഹിക മാധ്യമം കൈകാര്യംചെയ്യാൻ കഴിയുന്ന ആളാകണം അത്. കേരള കോൺഗ്രസ് എമ്മിന്റെ സാമൂഹിക-മാധ്യമ ഇടപെടൽ കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്. നിർദേശങ്ങൾ ജില്ലാ ജനറൽബോഡി വിളിച്ച് എല്ലാവരെയും അറിയിക്കാനാണ് നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/3Jc8Y84
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 21, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കേരള കോൺഗ്രസ് (എം) സമ്മേളനങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ ; കൊടി 50-ന് മേലുണ്ടാകണം
കേരള കോൺഗ്രസ് (എം) സമ്മേളനങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ ; കൊടി 50-ന് മേലുണ്ടാകണം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment