കൊച്ചി: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവിൽ ദുരൂഹത. കടുവവേട്ട സംഘങ്ങളുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടേക്കും. ജി.ഐ. വയർ (നേർത്ത ഇരുമ്പുകമ്പികൊണ്ടുള്ള കുടുക്ക്) ഉപയോഗിച്ച് വേട്ടസംഘങ്ങൾ ഒരുക്കിയ കെണിയിൽ കുരുങ്ങുകയും രക്ഷപ്പെടുകയും ചെയ്തപ്പോൾ സംഭവിച്ചതാകാം കഴുത്തിലെ മുറിവെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. കടുവയെ പിടികൂടാനായാൽ മുറിവ് പരിശോധിച്ച് ചികിത്സ നൽകുന്നതിനൊപ്പം അന്വേഷണവും നടത്താനാണ് ആലോചന.വേട്ടസംഘങ്ങൾ ജി.ഐ. വയർകൊണ്ട് കുടുക്കുണ്ടാക്കി കുറ്റിക്കാടുകളിൽ തൂക്കിയിടുകയും അറ്റം ഏതെങ്കിലും മരക്കുറ്റിയുമായി ബന്ധിപ്പിക്കുകയുമാണ് പതിവ്. കടുവകൾ ഇലപ്പടർപ്പുകളുടെ മറപിടിച്ച് നടക്കുന്നതിനിടയിൽ ഇതിൽ തല കുടുങ്ങുകയും രക്ഷപ്പെടാൻ ശ്രമിക്കുന്തോറും കുരുക്ക് മുറുകി ചാവുകയും ചെയ്യും. ബന്ദിപ്പൂർ കാടുകളിൽ ഇത്തരത്തിലുള്ള സംഘത്തിന്റെ സാന്നിധ്യം മുമ്പ് സംശയിച്ചിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയിൽ അഞ്ചുവയസ്സുള്ള പെൺകടുവയുടെ ജഡം കണ്ടെത്തിയിരുന്നു. കഴുത്തിലെ മുറിവിൽനിന്ന് ശരീരത്തിലേക്ക് അണുബാധയുണ്ടായതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് കടുവവേട്ടക്കാരുടെ സാന്നിധ്യം സംശയിച്ച് കേരള-കർണാടക വനംവകുപ്പുകൾ അന്വേഷിക്കാൻ ദേശീയ കടുവസംരക്ഷണ അതോറിറ്റി നിർദേശിച്ചിരുന്നു. കടുവകളെ വേട്ടയാടുന്ന ഉത്തർപ്രദേശിലെ നാടോടി ഗോത്രവർഗമായ ബാവരിയ സംഘം കേരള-തമിഴ്‌നാട് അതിർത്തിയിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ കഴുത്തിലെ മുറിവ് കണ്ടെത്തുന്നത് ഡിസംബർ 13-ന് രാത്രി ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ്. ഇത്തരത്തിൽ മുറിവേൽക്കുന്ന കടുവകൾക്ക് കാടിനുള്ളിലെ ഇരതേടൽ ദുഷ്‌കരമാവും. നാട്ടിലെ കന്നുകാലികളെയാണ് പിന്നെ ലക്ഷ്യമിടുക. ചികിത്സ കിട്ടാതായാൽ അണുബാധയ്ക്കും കടുവ ചാവുന്നതിനും കാരണമാകും.
from mathrubhumi.latestnews.rssfeed https://ift.tt/3pe3AJA
via IFTTT
Post Top Ad
Responsive Ads Here
Monday, December 20, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കുറുക്കൻമൂല: കടുവയുടെ കഴുത്തിലെ മുറിവിൽ ദുരൂഹത; അന്വേഷണം വന്നേക്കും
കുറുക്കൻമൂല: കടുവയുടെ കഴുത്തിലെ മുറിവിൽ ദുരൂഹത; അന്വേഷണം വന്നേക്കും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment