വീണ്ടും കോവിഡ് ആശങ്ക; കർണാടകത്തിൽ ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ കൂടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 20, 2021

വീണ്ടും കോവിഡ് ആശങ്ക; കർണാടകത്തിൽ ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ കൂടുന്നു

ബെംഗളൂരു: കർണാടകത്തിൽ വീണ്ടും കോവിഡ് വ്യാപിക്കുമെന്ന ആശങ്ക വർധിപ്പിച്ച് ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ വർധിക്കുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ചു പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണിത്. ശനിയാഴ്ച മംഗളൂരുവിലെ നഴ്‌സിങ് കോളേജിലും ബന്ത്വാളിലെ റസിഡൻഷ്യൽ സ്കൂളിലുമായി അഞ്ചു വിദ്യാർഥികൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവർ 19 ആയി. ഇതിൽ 11 പേരും യാത്രാ ചരിത്രമില്ലാത്തവരാണ്. കോവിഡ് സ്ഥിരീകരിച്ച 49 പേരുടെ സ്രവസാംപിളുകൾ ജനിതക പരിശോധനയ്ക്കയച്ചതിന്റെ ഫലം വരാനുണ്ട്.മംഗളൂരുവിൽ ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ച നഴ്‌സിങ് കോളേജിലെ 19 വയസ്സുള്ള വിദ്യാർഥിയാണ് പുതിയ രോഗബാധിതരിലൊരാൾ. ഈ വിദ്യാർഥിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 42 പേരെയും ദ്വിതീയ സമ്പർക്കത്തിൽവന്ന 293 പേരെയും പരിശോധിച്ചു. 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭദ്രാവതിയിൽ ഒരു കോളേജിലെ 20 വയസ്സുള്ള വിദ്യാർഥിനിയാണ് മറ്റൊരു ഒമിക്രോൺ ബാധിത. ഡിസംബർ നാലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിൽ ഐസൊലേഷനിലാണ്. സമ്പർക്കത്തിൽവന്ന 218 പേരെ പരിശോധിച്ചു. ഇതിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഉഡുപ്പിയിൽ ഒരു വീട്ടിലെ 82 വയസ്സുകാരനും 73 വയസ്സുകാരിയുമാണ് മറ്റ് രണ്ടു പേർ. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡിസംബർ രണ്ടിനാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കത്തിൽവന്ന നാലു പേരെ പരിശോധിച്ചു. 11 വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ധാർവാഡിലെ 54 വയസ്സുള്ള സ്ത്രീയാണ് മറ്റൊരാൾ. ഡിസംബർ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 144 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവാണ്.രുചിയും മണവും അറിയാതായെന്ന് ഒമിക്രോൺ ബാധിച്ച കുട്ടികൾബന്ത്വാളിലെ റസിഡൻഷ്യൽ സ്കൂളിൽ ഒമിക്രോൺ സ്ഥിരീകരിച്ച വിദ്യാർഥികൾക്ക് രുചിയും മണവും നഷ്ടമാകുന്നതുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായെന്ന് ആരോഗ്യവകുപ്പ്. പനിയുമുണ്ടായിരുന്നു. 13-കാരിക്കും 14 വയസ്സുള്ള മൂന്നു പെൺകുട്ടികൾക്കുമാണ് ശനിയാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ച മുതിർന്നവരിൽനിന്ന് വ്യത്യസ്തമായാണിത്. കഴിഞ്ഞ മാസം 22-നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ഇവർ പൂർണമായും സുഖം പ്രാപിച്ച് ഹോസ്റ്റലിൽ കഴിയുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/30JqWxk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages