മൂന്നാംതരംഗ സാധ്യത തള്ളാനാവില്ലെന്ന് എയിംസ് മേധാവി; ഏതുസാഹചര്യവും നേരിടാന്‍ സജ്ജമാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 20, 2021

മൂന്നാംതരംഗ സാധ്യത തള്ളാനാവില്ലെന്ന് എയിംസ് മേധാവി; ഏതുസാഹചര്യവും നേരിടാന്‍ സജ്ജമാകണം

ന്യൂഡൽഹി: ബ്രിട്ടനിൽ ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാകണമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ നൂറുകടന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.യു.കെ.യിലേതുപോലെ മോശം സാഹചര്യം വരാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കാം. അതേസമയം, കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണം. മൂന്നാംതരംഗം തള്ളിക്കളയാനാകില്ല. ഒമിക്രോണിനെക്കുറിച്ചു കൂടുതൽ വിവരശേഖരണം നടത്തണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുമ്പോൾ സസൂക്ഷ്മം നിരീക്ഷിച്ച് നാം തയ്യാറായിരിക്കണം. പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനെടുക്കുക, ജാഗ്രത പാലിക്കുക തുടങ്ങിയ മുൻകരുതലാണ് ആകെ പ്രതിവിധി. നിലവിലെ വാക്സിനുകൾ ഫലപ്രദമാണെങ്കിലും ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങൾ നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കും -ഗുലേറിയ പറഞ്ഞു.സ്ഥിതി വിലയിരുത്തുന്നുഒമിക്രോൺ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. മരുന്നുകൾ അടക്കം ശേഖരിക്കുന്നുണ്ട്. ഈ വർഷത്തോടെ ഒറ്റ ഡോസ് വാക്സിനേഷനെങ്കിലും പൂർത്തിയാക്കും. 55.24 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സിനുണ്ട്. പ്രതിമാസം 31 കോടി വാക്സിൻ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പരിശോധനയ്ക്ക് വിധേയരാകണംഒമിക്രോൺ ബാധിത രാജ്യങ്ങളിൽനിന്ന് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ നിർബന്ധമായി ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകണമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3FjBORy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages