കൊല്ലം : ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കൊല്ലം ജില്ലയിലുണ്ടായ വോട്ട് ചോർച്ച സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നൽകിയ മുന്നറിയിപ്പ് അവഗണിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം. സംഘടനാ റിപ്പോർട്ട്. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവിയിലേക്കും വലിയ വോട്ട് ചോർച്ചയിലേക്കും നയിച്ചത് ഈ ജാഗ്രതക്കുറവാണ്. വെള്ളിയാഴ്ച തുടങ്ങുന്ന ജില്ലാസമ്മേളനത്തിൽ ചർച്ചയ്ക്കുവയ്ക്കുന്ന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് തോൽവി, വോട്ട് ചോർച്ച, സംഘടനാ നടപടി എന്നിവയെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്.ഇരവിപുരം ഒഴികെ ജില്ലയിലെ 10 മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വോട്ടു കുറയാൻ ഇടയായത് രാഷ്ട്രീയവും സംഘടനാപരവുമായ വലിയ കുറവാണ്. അഞ്ച് നിയോജകമണ്ഡലങ്ങളിൽ അയ്യായിരത്തിലധികം വോട്ട് കുറഞ്ഞു. പുനലൂർ ഒഴികെ 10 മണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ടു കൂടി. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിലാണ് എൽ.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ഏക മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്. കരുനാഗപ്പള്ളിയിലെ വൻ പരാജയവും സംഘടനാ പരിമിതിയുടെ ഭാഗമാണെന്ന് റിപ്പോർട്ട് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടിൽ ജില്ലയിലെ സ്വാധീനത്തിൽ കുറവുണ്ടായത് സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയിലെ സംഘടനാ കെട്ടുറപ്പിന് ക്ഷതമേൽപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തൽ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായില്ലെന്നും ജനപിന്തുണയിൽ വന്ന കുറവിന് സംഘടനാ ദൗർബല്യം കാരണമായിട്ടുണ്ടെന്നും പരാമർശമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ഒൻപത് പഞ്ചായത്തുകളിൽ മാത്രം അധികാരത്തിലെത്തിയ യു.ഡി.എഫ്. ഇത്തവണ 23 ഇടങ്ങളിൽ ഭരണത്തിലെത്തി. എൽ.ഡി.എഫ്. ഭരിക്കുന്ന പല പഞ്ചായത്തുകളിലും 50 ശതമാനത്തിലധികം സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിൽ യു.ഡി.എഫും ബി.ജെ.പി.യും ഒന്നിച്ചാൽ അധികാരം നഷ്ടമാകും. കരുനാഗപ്പള്ളിയിലെ ലോക്കൽ സമ്മേളനങ്ങൾ നിർത്തിവയ്ക്കേണ്ട സാഹചര്യവും ഏരിയ സമ്മേളനത്തിൽ മത്സരം ഉണ്ടായതും അനഭിലഷണീയമായ നടപടിയാണെന്ന് റിപ്പോർട്ട് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3pFIjZw
via IFTTT
Post Top Ad
Responsive Ads Here
Thursday, December 30, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വോട്ട് ചോർച്ച: സംസ്ഥാന ഘടകത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതായി സി.പി.എം. സംഘടനാ റിപ്പോർട്ട്
വോട്ട് ചോർച്ച: സംസ്ഥാന ഘടകത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതായി സി.പി.എം. സംഘടനാ റിപ്പോർട്ട്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment