തൃശ്ശൂർ : കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ പുത്തൂർ അറയ്ക്കൽ പ്രദീപിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എ. പ്രദീപിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അച്ഛൻ രാധാകൃഷ്ണനെ ആശ്വസിപ്പിക്കുന്നു വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി വീട്ടിലേക്ക് കയറിയത്. പ്രദീപിന്റെ അച്ഛൻ രോഗക്കിടക്കയിലുള്ള രാധാകൃഷ്ണന്റെ സമീപം അദ്ദേഹം ഇരുന്ന് സംസാരിച്ചു. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിൺദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, ശ്രീലക്ഷ്മിയുടെ അച്ഛൻ ജനാർദനൻ, പ്രദീപിന്റെ അനുജൻ പ്രസാദ്,പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവർ വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും മുഖ്യമന്ത്രി സംസാരിച്ചു. ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങൾ മന്ത്രി കെ. രാജനോട് അദ്ദേഹം തിരക്കി. തൃശ്ശൂർ ജില്ലയിൽത്തന്നെ റവന്യൂവകുപ്പിൽ ജോലി നൽകുന്ന നടപടി ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, കളക്ടർ ഹരിത വി. കുമാർ, റേഞ്ച് ഡി. ഐ.ജി. എ. അക്ബർ, സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, അസിസ്റ്റൻറ് പോലീസ് കമ്മിഷണർ കെ.സി. സേതു,സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, വർഗീസ് കണ്ടംകുളത്തി എന്നിവർ വീട്ടിലെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3zfwZGF
via IFTTT
Post Top Ad
Responsive Ads Here
Thursday, December 30, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പ്രദീപിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; കുടുംബത്തെ ആശ്വസിപ്പിച്ചു
പ്രദീപിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; കുടുംബത്തെ ആശ്വസിപ്പിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment