പട്ടാമ്പി : പത്തുവയസ്സുകാരനോട് ലൈംഗികാതിക്രമം കാണിച്ചെന്ന കേസിൽ നാല്പതുകാരന് മുപ്പത്തിമൂന്നരവർഷം തടവും രണ്ടുലക്ഷംരൂപ പിഴയും വിധിച്ച് കോടതി. പൊന്നാനി കൊല്ലംപടി അറയിൽവീട്ടിൽ ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. തൃത്താലമേഖലയിലെ ഒരു കോളനിയിൽ ജനമൈത്രിപോലീസ് നടത്തിയ ബോധവത്കരണത്തിനിടെയാണ് നാല് ആൺകുട്ടികൾക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ചില അമ്മമാരും കുട്ടികളും ജനമൈത്രി പോലീസിനെ അതീവ രഹസ്യമായി പീഡനവിവരം അറിയിക്കയായിരുന്നു. തുടർന്ന്, ബാലപീഡന നിരോധന (പോക്സോ) നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു. അന്നത്തെ ചാലിശ്ശേരി എസ്.ഐ. അനിൽമാത്യുവും ജനമൈത്രി പോലീസ് ഓഫീസർമാരായ ശ്രീകുമാറും രതീഷും തട്ടുകടയിലെ ജോലിക്കാരനായ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ വീട്ടിൽനിന്ന് പിടികൂടുകയാണുണ്ടായത്. 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തകേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ ഒരുകേസിലെ വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി നിഷാവിജയകുമാർ ഹാജരായി. ഷൊർണൂർ ഡിവൈ.എസ്.പി. മുരളീധരൻ, എസ്.ഐ. അനിൽമാത്യു എന്നിവരാണ് കേസന്വേഷണം നടത്തിയത്. Content Highlights:Ten-year-old sexually assaulted, culprit gets 33 years imprisonment, fined Rs 2 lakh
from mathrubhumi.latestnews.rssfeed https://ift.tt/3sIMhCD
via IFTTT
Post Top Ad
Responsive Ads Here
Thursday, December 30, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പത്തുവയസ്സുകാരനോട് ലൈംഗികാതിക്രമം; പ്രതിയ്ക്ക് 33 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ
പത്തുവയസ്സുകാരനോട് ലൈംഗികാതിക്രമം; പ്രതിയ്ക്ക് 33 വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment