നടിയെ ആക്രമിച്ച കേസ്; സർക്കാരിന് തലവേദനയായി വീണ്ടും പ്രോസിക്യൂട്ടറുടെ രാജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 30, 2021

നടിയെ ആക്രമിച്ച കേസ്; സർക്കാരിന് തലവേദനയായി വീണ്ടും പ്രോസിക്യൂട്ടറുടെ രാജി

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാറിന്റെ രാജി സർക്കാരിന് തലവേദനയാകും. ഒരുവർഷത്തിനകം ഈ കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് രാജിവെക്കുന്നത്. 2022 ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. രണ്ടുതവണ സുപ്രീംകോടതി സമയം നീട്ടിനൽകിയതാണ്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് രാജിയിലേക്ക് നയിച്ചത്.വി.എൻ. അനിൽകുമാർ രാജി നൽകിയതായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യാഴാഴ്ച സ്‌റ്റേറ്റ്‌മെന്റ് നൽകി. പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്‌ ജഡ്ജി ഹണി എം. വർഗീസ് കേസ് അടുത്തമാസം നാലിലേക്ക് മാറ്റി. കോടതിയിലെ അസുഖകരമായ സാഹചര്യമാണ് രാജിക്കു കാരണമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർക്കാരിനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനുമാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ കഴിഞ്ഞവർഷം നവംബറിൽ രാജിവെച്ചിരുന്നു. തുടർന്നാണ് വി.എൻ. അനിൽ കുമാർ ചുമതലയേറ്റത്. കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ആരോപണങ്ങളാണ് കേസിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടതായും പൾസർ സുനിയും സംഘവും പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതായും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന വാദം കഴിഞ്ഞദിവസം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. വിചാരണ നടക്കുന്ന എറണാകുളം സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ ഇതിനായി അപേക്ഷയും നൽകി. സാക്ഷികളിൽ ചിലരെ വീണ്ടും വിസ്തരിക്കണം. പ്രതികളുടെ ഫോൺസംഭാഷണങ്ങളുമായി ബന്ധപ്പെട്ട യഥാർഥരേഖകൾ വേണം എന്നിങ്ങനെയുള്ള പ്രോസിക്യൂഷൻ ആവശ്യങ്ങൾ മുൻദിവസങ്ങളിൽ കോടതി നിരസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ടുഹർജികൾ ഹൈക്കോടതിയിലുണ്ട്. ജനുവരി ആറിന് ഹൈക്കോടതിയിത് പരിഗണിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3Hn65Q1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages