അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ സംരക്ഷണം; പ്രത്യേക സ്ഥാനപതിയെ നിയമിച്ച് യു.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 29, 2021

അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ സംരക്ഷണം; പ്രത്യേക സ്ഥാനപതിയെ നിയമിച്ച് യു.എസ്.

അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക സ്ഥാനപതിയെ നിയമിച്ച് യു.എസ്. സർക്കാർ. നിലവിൽ അഫ്ഗാൻ ഭരണം കൈയാളുന്ന താലിബാൻ സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണം കടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യു.എസിന്റെ പുതിയ നീക്കം. അഫ്ഗാനിൽ ജനിച്ച്, യു.എസിൽ നിന്ന് പഠനം പൂർത്തിയാക്കിയ റിന അമിരി യെയാണ് സ്ഥാനപതിയായി യു.എസ്. നിയമിച്ചിരിക്കുന്നത്. മുൻ യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സേവനം ചെയ്തിട്ടുള്ളഅമിരിമധ്യസ്ഥ ചർച്ചകളിൽ വിദഗ്ധ കൂടിയാണ്. അഫ്ഗാനിസ്താനിലെ സ്ത്രീകൾ, പെൺകുട്ടികൾ, മനുഷ്യാവകാശം എന്നിവയ്ക്കുവേണ്ടി റിന പ്രത്യേക സ്ഥാനപതിയായി പ്രവർത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പ്രഖ്യാപിച്ചു. 20 വർഷം നീണ്ട അഫ്ഗാനിലെ പോരാട്ടങ്ങൾക്കുശേഷം ഓഗസ്റ്റിലാണ് യു.എസ്. സൈന്യം അഫ്ഗാൻ വിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന്റെ നിർണായക പ്രാധാന്യമുള്ള പ്രശ്നങ്ങൾ അമിരി അഭിസംബോധന ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു. എല്ലാ അഫ്ഗാൻ പൗരന്മാരും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഉൾച്ചേരലിൽ ജീവിക്കുന്ന സമാധാനവും സ്ഥിരതയുള്ളതും സുരക്ഷിതവുമായ അഫ്ഗാനിസ്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്-അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കുട്ടിക്കാലത്ത് അഫ്ഗാൻ വിട്ട അമിരി കുടുംബത്തോടൊപ്പം കാലിഫോർണിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അവകാശസംരക്ഷത്തിനായി എപ്പോഴും ശബ്ദമുയർത്താറുള്ള അമിരി താലിബാനു കീഴിൽകഴിയുന്ന അഫ്ഗാനികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തുറന്നുപറയാറുണ്ട്.നയതന്ത്രജ്ഞനായിരുന്ന റിച്ചാർജ് ഹോൾബ്രൂക്കിന്റെ ഉപദേശകയായി പ്രവർത്തിച്ചിട്ടുള്ള അമിരി യു.എന്നിൽ സേവനം ചെയ്തിട്ടുണ്ട്. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പദ്ധതി (ഇന്ററജൻസി പ്ലാൻ) ആവിഷ്കരിക്കണമെന്ന് കാട്ടി യു.എസ്. സെനറ്റിൽ ജോലി ചെയ്യുന്ന 24 സ്ത്രീകൾ കഴിഞ്ഞമാസം പ്രസിഡന്റ് ബൈഡന് കത്ത് അയച്ചിരുന്നു. 1996 മുതൽ 2001 വരെ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം നിയന്ത്രിച്ചിരുന്ന കാലയളവിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സ്ത്രീകൾക്ക് തനിയെ പുറത്തുപോകുന്നതിനോ ജോലി ചെയ്യുന്നതിനോ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനോ അപ്പോൾ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ, ഓഗസ്റ്റിൽ ഭരണം പിടിച്ചെടുത്തശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് താലിബാൻ പറഞ്ഞിരുന്നെങ്കിലും പെൺകുട്ടികൾക്ക് സെക്കൻണ്ടറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയാണ്. കൂടാതെ ഭൂരിഭാഗം സ്ത്രീകൾക്ക് ജോലിക്കുപോകാനും കഴിയുന്നില്ല. സ്ത്രീകൾ ദീർഘദൂര യാത്രകൾ നടത്തുമ്പോൾ നിർബന്ധമായും ഒരു പുരുഷൻ കൂടെയുണ്ടാകണമെന്ന് ഞായറാഴ്ച താലിബാൻ വ്യക്തമാക്കിയിരുന്നു. Content highlights:us appoints new envoy to afghan to defend women rights


from mathrubhumi.latestnews.rssfeed https://ift.tt/3qE2Ihb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages