ബെംഗളൂരു : ഒപ്പംനിന്ന് സെൽഫിയെടുക്കാനെത്തിയ പാർട്ടി പ്രവർത്തകനുനേരെ അരിശപ്പെടുകയും ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ചെയ്ത കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വിവാദത്തിൽ. മാണ്ഡ്യയിലെ ശിവപുരയിൽ ചൊവ്വാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശിവകുമാർ. നേതാക്കൾ അദ്ദേഹത്തെ ഹാരമണിയിച്ച് സ്വീകരിച്ചു. ഈ സമയം പിറകിൽനിന്ന് ഒരു പ്രവർത്തകൻ മൊബൈൽഫോണുമായി ശിവകുമാറിന്റെ മുന്നിൽ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനായെത്തി. ഇതിൽ അരിശംപൂണ്ട് അദ്ദേഹം പ്രവർത്തകന്റെ കൈ തട്ടിമാറ്റുകയും ഫോൺ തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. നിങ്ങൾക്ക് സാമാന്യബുദ്ധിയില്ലേയെന്ന് പ്രവർത്തകനോട് ചോദിക്കുന്നതും കേൾക്കാമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ശിവകുമാറിന്റെ പെരുമാറ്റത്തിൽ വിമർശനമുയർന്നു. അനുവാദമില്ലാതെ സെൽഫിയെടുക്കുന്നത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. അടുത്തിടെ ഇത് രണ്ടാംതവണയാണ് ശിവകുമാർ സ്വന്തം പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറി വിവാദത്തിൽ പെടുന്നത്. കഴിഞ്ഞ ജൂലായിൽ മാണ്ഡ്യയിൽ രോഗബാധിതനായ ഒരു കർഷകനേതാവിനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. ആൾക്കൂട്ടത്തോടൊപ്പം നടന്നുപോകുകയായിരുന്ന അദ്ദേഹത്തിന്റെ തോളിൽ കൈയിടാൻ ശ്രമിച്ച പ്രവർത്തകന്റെ മുഖത്തടിച്ചത് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ആ പ്രവർത്തകൻ തന്റെ ബന്ധുവാണെന്നും ആർക്കും പരാതിയില്ലെന്നും പറഞ്ഞ് അദ്ദേഹം പിന്നീട് തടിയൂരുകയായിരുന്നു. #WATCH | Karnataka Congress chief DK Shivakumar scolds a man who tries to take a selfie with him in Mandya "We dont know what one might have in hand. You know what happened to Rajiv Gandhi. Sometimes, human anger & emotions come out, nothing wrong in that," the leader says pic.twitter.com/cMjh7LuXbp — ANI (@ANI) December 29, 2021
from mathrubhumi.latestnews.rssfeed https://ift.tt/3qSrU3F
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 29, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സെൽഫിയെടുക്കാൻ ശ്രമിച്ചത് രസിച്ചില്ല; പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ച് ശിവകുമാർ
സെൽഫിയെടുക്കാൻ ശ്രമിച്ചത് രസിച്ചില്ല; പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ച് ശിവകുമാർ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment