കൈക്കൂലി വാങ്ങുന്നതിനിടെ മെഡി. കോളേജ് ഓർത്തോവിഭാഗം മേധാവി പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

കൈക്കൂലി വാങ്ങുന്നതിനിടെ മെഡി. കോളേജ് ഓർത്തോവിഭാഗം മേധാവി പിടിയിൽ

വിയ്യൂർ: രോഗിയുടെ ബന്ധുവിൽനിന്ന് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എല്ലുരോഗവിഭാഗം മേധാവി ഡോ. ആർ. ബാലഗോപാലാണ് അറസ്റ്റിലായത്. മലപ്പുറം മാറഞ്ചേരി സ്വദേശിയായ രോഗിയുടെ മകൻ ഹാരിസിന്റെ കൈയിൽനിന്ന് വ്യാഴാഴ്ച രാവിലെ പണം കൈപ്പറ്റുമ്പോഴാണ് വിജിലൻസ് ഡിവൈ.എസ്.പി. പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് ഹാരിസ് പിതാവുമായി മെഡിക്കൽ കോളേജിലെത്തിയത്. അടുത്തതവണ കാണാൻ വരുന്പോൾ താൻ സ്വകാര്യപ്രാക്ടീസ് നടത്തുന്ന പെരിങ്ങാവിലെ വീട്ടിലെത്തണമെന്നും ഡോ. ബാലഗോപാൽ നിർദേശിച്ചിരുന്നു. ഇവിടെയെത്തിയപ്പോഴാണ് രണ്ട് കാൽമുട്ടിനും ശസ്ത്രക്രിയ വേണമെന്നറിയിച്ചത്. ഇതിനായി ഓരോ ശസ്ത്രക്രിയയ്ക്കും പതിനായിരംരൂപവെച്ച് ഇരുപതിനായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്കുശേഷം പണം നൽകാമെന്നറിയിച്ചതോടെ നവംബറിൽ ഒരു കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. പിന്നീട് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താൻ വൈകുന്നതുകണ്ട ഹാരിസ് വീണ്ടും ഡോക്ടറുടെ വീട്ടിലെത്തുകയും സാമ്പത്തികപ്രയാസങ്ങളുള്ളതിനാൽ ഇപ്പോൾ പണം നൽകാനാകില്ലെന്നും രണ്ടാമത്തെ ശസ്ത്രക്രിയകൂടി കഴിഞ്ഞശേഷം പണം സംഘടിപ്പിച്ചുനൽകാമെന്നും അറിയിച്ചു. ഈ ഉറപ്പിന്മേൽ രണ്ടാമത്തെ ശസ്ത്രക്രിയകൂടി നടത്തിയ ഡോക്ടർ പിന്നീടും പണം കിട്ടാതായതോടെ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത് വൈകിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയെല്ലാം ഡിസ്ചാർജ് ചെയ്തിട്ടും പിതാവിനെ വീട്ടിൽ വിടാതായതോടെയാണ് ഹാരിസ് വിജിലൻസിനെ സമീപിച്ചത്. ഇതോടെ വിജിലൻസ് സംഘത്തിനൊപ്പം ഹാരിസ് ഡോക്ടറുടെ വീട്ടിലെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടുകൂടിയാണ് ബാലഗോപാൽ. നാലുവർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പുമേധാവിയായിരുന്ന ബാലഗോപാൽ മൂന്നുമാസംമുൻപാണ് മടങ്ങിയെത്തിയത്. വിജിലൻസ് ഇൻസ്പെക്ടർമാരായ പി.ആർ. സരീഷ്, സി.ജി. ജിംപോൾ, യു. സുനിൽദാസ്, എച്ച്.എസ്.ഐ.മാരായ ബൈജു, പീറ്റർ, ദിനേശൻ, എ.എസ്.ഐ.മാരായ ബാബു, ബൈജു, ഡേവിസ്, കണ്ണൻ, പ്രദീപ്, സി.പി.ഒ.മാരായ ഗണേഷ്, ലിബാഷ്, രതീഷ്, സുധീഷ്, അരുൺ, സിന്ധു, സന്ധ്യ, സജിത എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3lR4da4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages