ആദ്യം വേണ്ടെന്നുവെച്ചു, പിന്നീട് മാറ്റിവെക്കാന്‍ പറഞ്ഞു; പ്രമോദിനെ തേടി കാരുണ്യ പ്ലസിന്റെ 80 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

ആദ്യം വേണ്ടെന്നുവെച്ചു, പിന്നീട് മാറ്റിവെക്കാന്‍ പറഞ്ഞു; പ്രമോദിനെ തേടി കാരുണ്യ പ്ലസിന്റെ 80 ലക്ഷം

സമ്മാനാർഹമായ ലോട്ടറി നീലേശ്വരം കോൺവെന്റ് കവലയിലെ ലോട്ടറിത്തൊഴിലാളി പി. നാരായണി ടിക്കറ്റ് പറഞ്ഞുവെച്ച ടി.വി. പ്രമോദിന് കൈമാറുന്നു നീലേശ്വരം: ഭാഗ്യം വേണ്ടെന്നുവെച്ചാലും പിന്നാലെ തേടിയെത്തും. വാർപ്പ് മേസ്തിരി പൂവാലങ്കൈ സർക്കാർ ആശുപത്രിക്ക് സമീപത്തെ ടി.വി. പ്രമോദിനെ ഭാഗ്യം കടാക്ഷിച്ചതങ്ങനെയാണ്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പ്രമോദിനായി നീലേശ്വരം കോൺവെന്റ് കവലയിൽ ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന പി. നാരായണി മാറ്റിവെച്ച പി.ബി. 643922 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ദിവസവും നാരായണിയുടെ പക്കൽനിന്ന് പ്രമോദ് ടിക്കറ്റെടുക്കാറുണ്ട്. ബുധനാഴ്ച ടിക്കറ്റെടുക്കാതിരുന്നപ്പോൾ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു. ആദ്യം ടിക്കറ്റ് വേണ്ടെന്നായിരുന്നു മറുപടി. ടിക്കറ്റ് കുറച്ച് ബാക്കിയാണെന്നറിയിച്ചപ്പോൾ മാറ്റിവെക്കാൻ പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യമെത്തിയ വിവരം ജോലിസ്ഥലത്തായിരുന്ന പ്രമോദിനെ നാരായണി വിളിച്ചറിയിച്ചു. ടിക്കറ്റ് ഏറ്റുവാങ്ങിയശേഷം നീലേശ്വരം അർബൻ ബാങ്കിൽ ഏല്പിച്ചു. സ്ഥിരമായി ടിക്കെറ്റെടുക്കാറുണ്ടെങ്കിലും ലോട്ടറിക്കമ്പമില്ലെന്ന് പ്രമോദ് പറഞ്ഞു. ഭിന്നശേഷിക്കാരയ ലോട്ടറിത്തൊഴിലാളികൾ ടിക്കറ്റുമായെത്തുമ്പോൾ അവരെ നിരാശരാക്കാൻ മനസ്സനുവദിക്കാറില്ല. ചിലദിവസങ്ങളിൽ വലിയ തുക ഇതിനായി ചെലവിടാറുണ്ട്. 1998 മുതൽ വാർപ്പ് പണിയെടുക്കുന്നു. 10 വർഷമായി വാർപ്പ് പണിയുടെ മേസ്തിരിയാണ്. ഭാര്യ: അനുരാധ. മകൻ ദേവനന്ദ് (വിദ്യാർഥി). 2017 മുതൽ ലോട്ടറി ടിക്കറ്റ് വില്പനയാണ് നാരായണിയുടെ ഉപജീവനമാർഗം. വിറ്റ ടിക്കറ്റുകൾക്ക് ചെറുതും വലുതുമായ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ഇതാദ്യമാണെന്ന് നാരായണി പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യം വന്നപ്പോൾ അത് യഥാർഥ അവകാശിയെ വിളിച്ചറിയിച്ച് കൈമാറിയ നാരായണിയെ നാട്ടുകാർ അഭിനന്ദിച്ചു. Content Highlights: 80 lakh Karunya Plus lottery winner Pramod


from mathrubhumi.latestnews.rssfeed https://ift.tt/3DAXBTe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages