പേ വിഷബാധ: ഏഴുമാസത്തിനിടെ ചികിത്സതേടിയത് 2.87 ലക്ഷം പേർ; കൂടുതലും പൂച്ചയുടെ കടിയേറ്റവർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 9, 2021

പേ വിഷബാധ: ഏഴുമാസത്തിനിടെ ചികിത്സതേടിയത് 2.87 ലക്ഷം പേർ; കൂടുതലും പൂച്ചയുടെ കടിയേറ്റവർ

ആലപ്പുഴ: സംസ്ഥാനത്ത് ഏഴുമാസത്തിനിടെ 2,87,042 പേർ പേവിഷബാധയ്ക്കെതിരേ ചികിത്സ തേടി. പട്ടികടിയേറ്റവരെക്കാൾക്കൂടുതൽ പൂച്ചയുടെ കടികൊണ്ടവരാണ് ആശുപത്രികളെ സമീപിച്ചത്. 1,16,459 പേർ പട്ടികടിയേറ്റ് എത്തിയപ്പോൾ 1,70,583 പേർ പൂച്ചകടിയേറ്റു ചികിത്സക്കെത്തി. ദേശീയ പേ വിഷ നിയന്ത്രണപരിപാടിയുടെ ഭാഗമായി 2021 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് ദേശീയ ആരോഗ്യ ദൗത്യ(എൻ.എച്ച്.എം.)ത്തിന്റേതാണ്‌ റിപ്പോർട്ട്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ 93,156 പേർക്കാണ് സംസ്ഥാനത്ത് പട്ടികടിയേറ്റത്. ഒക്ടോബറോടെ 23,303 പേർക്കുകൂടി കടിയേറ്റു. കന്നിമാസം കൂടുതൽപ്പേർ പട്ടിയുടെ ആക്രമണത്തിനിരയായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. തെരുവുനായകൾക്കുപുറമെ വളർത്തുനായകളുടെ കടിയേറ്റവരും ഇതിൽപ്പെടുന്നു. സംസ്ഥാനത്തെ 511 ആരോഗ്യ കേന്ദ്രങ്ങളിലൂടെ പേവിഷ പ്രതിരോധ വാക്സിനും 41 ആരോഗ്യ കേന്ദ്രങ്ങളിലൂടെ സിറവും നൽകി. തിരുവനന്തപുരം ജില്ലയിലാണു കൂടുതൽപ്പേർക്ക് പട്ടികടിയേറ്റത്-16,702. വയനാട് ജില്ലയിലാണ് കുറവ്-3,598. പൂച്ചകടിയേറ്റു ചികിത്സതേടിയവർ കൂടുതൽ മലപ്പുറത്താണ്. 26,217 പേർ. കുറവ് ഇടുക്കിയിൽ-1,620.പേ വിഷബാധയ്ക്കെതിരേ ചികിത്സ തേടിയവർജില്ല, പട്ടികടിയേറ്റവർ, പൂച്ചകടിയേറ്റവർ (ബ്രാക്കറ്റിൽ)തിരുവനന്തപുരം 16,702 (14,575)കൊല്ലം 12,421 (12,665)പത്തനംതിട്ട 8,854 (5,151)ആലപ്പുഴ 7,968 ( 9,109)കോട്ടയം 6,470 (8,781)ഇടുക്കി 4,014 (1,620)എറണാകുളം 12,206 (17,818)തൃശ്ശൂർ 6,882 (10,425)പാലക്കാട് 14,395 (13,761)മലപ്പുറം 4,528 (26,217)കോഴിക്കോട്‌ 7,118 (19,647)വയനാട് 3,598 (4,800)കണ്ണൂർ 9,127 (19,976)കാസർകോട് 4,959 (6,038)


from mathrubhumi.latestnews.rssfeed https://ift.tt/3oDPelI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages