അസ്‌ലമിന് ആശുപത്രി മറ്റൊരു വീട്: പഠനം തുടരാൻ വേണം സഹായം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 17, 2021

അസ്‌ലമിന് ആശുപത്രി മറ്റൊരു വീട്: പഠനം തുടരാൻ വേണം സഹായം

തൃശ്ശൂർ : 'മെഡിക്കൽ കോളേജ് ആസ്പത്രി എന്റെ മറ്റൊരു വീടാണ്. ഇവിടത്തെ ഡോക്ടർമാരും ജീവനക്കാരും ഏറെ പ്രിയപ്പെട്ടവരും. മാസത്തിൽ രണ്ടോ മൂന്നോ തവണ ഞാനും ഉമ്മയും ബസിൽ ഇവിടേക്ക് വരും. പ്രതീക്ഷയോടെ മുന്നോട്ടുപോകാൻ ധൈര്യം ലഭിച്ചത് ഇവിടെ നിന്നാണ്. ഇപ്പോൾ ബസിൽ കയറാൻ ബുദ്ധിമുട്ടായിരിക്കുന്നു- പാലക്കാട് തത്തമംഗലം സ്വദേശിയായ എച്ച്. അസ്ലം എന്ന 23-കാരന്റെ വാക്കുകൾ. 20 വർഷം പിന്നിട്ടിരിക്കുന്നു ഈ യുവാവിന്റെ ആസ്പത്രിയാത്രകളാരംഭിച്ചിട്ട്. കടുത്ത പനിയും സന്ധികളിൽ വേദനയുമായി മൂന്നരവയസ്സുള്ളപ്പോഴാണ് അസ്ലം ചികിത്സ തേടിയെത്തുന്നത്. എട്ടു വയസ്സുള്ളപ്പോഴാണ് കുട്ടികളെ ബാധിക്കുന്ന സന്ധിവാതമാണെന്ന് തിരിച്ചറിഞ്ഞത്. തത്തമംഗലം കടവളവ് എച്ച് ഹൗസിൽ ഹൈദരലിയുടെയും ലൈലയുടെയും മകനാണ് അസ്ലം. പ്രവാസിയായിരുന്ന പിതാവ് ഇപ്പോൾ ഹൃദ്രോഗിയാണ്. അസ്ലമിന്റെ ചികിത്സയ്ക്കു വേണ്ടി ഇവർക്ക് വീടു വിൽക്കേണ്ടിവന്നു. പിന്നീട് വാങ്ങിയ ചെറിയ വീടിനു മുകളിൽ 12 ലക്ഷത്തിനടുത്ത് കടബാധ്യതയുണ്ട്. മെഡിക്കൽ കോളേജിൽ സൗജന്യചികിത്സ ലഭിക്കുന്നുണ്ടെങ്കിലും വേദന കുറയ്ക്കാൻ കുത്തിവെപ്പെടുക്കേണ്ടിവരും. ഇതിനുള്ള മരുന്നിന് വലിയ വിലവരും. ഇതിനിടെ നാല് ശസ്ത്രക്രിയകളും നടത്തി. ഇതിനിടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ അസ്ലം മറന്നില്ല. പുതുനഗരം എം.എച്ച്.എസ്.എസിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയത് വീൽച്ചെയറിൽ പോയാണ്. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. കോളേജിൽ ഡിഗ്രിക്ക് പഠിക്കവേ പരീക്ഷയെഴുതിയത് ആംബുലൻസിലെത്തിയും. 2021-ൽ ഫസ്റ്റ് ക്ലാസോടെ ബി.കോം പാസായി. ഇപ്പോൾ നടക്കാൻ വടിയുടെ സഹായം വേണം. ഡോക്ടർ നിർദേശിച്ചിരിക്കുന്ന കുത്തിവെപ്പിൽ ഒരെണ്ണം എടുക്കാൻ അമ്പതിനായിരം രൂപയോളമാകും. തുടർപഠനവും ചികിത്സയും മുടങ്ങുമോയെന്നോർത്ത് കടുത്ത നിരാശയിലാണ് അസ്ലം. അസ്ലമിന്റെ ഫോൺ: 7012789779.


from mathrubhumi.latestnews.rssfeed https://ift.tt/3Fag8Ht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages