സാമ്പത്തികത്തട്ടിപ്പ്: ലീനാ മരിയ പോൾ മുഖ്യ ആസൂത്രകയെന്ന് ഇഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 18, 2021

സാമ്പത്തികത്തട്ടിപ്പ്: ലീനാ മരിയ പോൾ മുഖ്യ ആസൂത്രകയെന്ന് ഇഡി

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസിൽ സുകേഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയ പോളിനെ മുഖ്യ ആസൂത്രകയെന്ന് വിശേഷിപ്പിച്ച് ആദായനികുതിവകുപ്പിന്റെ (ഇ.ഡി.) കുറ്റപത്രം. ആളുകളെ 'വഞ്ചിച്ചതിൽ അഗ്രഗണ്യ', തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രക, നിരപരാധിയെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു എന്നിവയാണ് ലീനയുടെപേരിലുള്ള കുറ്റങ്ങൾ. വ്യവസായികളെയും രാഷ്ട്രീയനേതാക്കളെയും വഞ്ചിച്ചു കോടികൾ തട്ടിയെടുത്ത ഒട്ടേറെ കേസുകളിലെ പ്രതികളാണ് ചെന്നൈ സ്വദേശിയായ സുകേഷ് ചന്ദ്രശേഖറും ലീനാ മരിയ പോളും. വായ്പത്തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽനിന്ന് 200 കോടി തട്ടിയെടുത്ത കേസിൽ ഓഗസ്റ്റിലാണ് ഇരുവരും അറസ്റ്റിലായത്. content highlights:"financial fraud: leena mariya is the main conspirator


from mathrubhumi.latestnews.rssfeed https://ift.tt/30DpUD1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages