തിരുവനന്തപുരം: ശിശുക്ഷേമസമിതിക്കെതിരേ ഗുരുതരമായ ആരോപണവുമായി അനുപമ. കുഞ്ഞിനെ ദത്തുനൽകാനുള്ള ലൈസൻസ് ഇല്ലാതിരുന്ന ശിശുക്ഷേമസമിതി, വ്യാജരേഖയാണ് കോടതിയിൽ സമർപ്പിച്ചതെന്നാണ് പുതിയ ആരോപണം. തന്റെ കുഞ്ഞിനെ ദത്തുനൽകുമ്പോൾ ശിശുക്ഷേമസമിതിക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന അനുപമയുടെ പരാതി നേരത്തേ കുടുംബക്കോടതി തള്ളിയിരുന്നു. ഇത് ശിശുക്ഷേമസമിതി നൽകിയ വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്നാണ് അനുപമ ആരോപിക്കുന്നത്. കുടുംബക്കോടതിയിൽ ശിശുക്ഷേമസമിതി സത്യവാങ്മൂലം നൽകുമ്പോഴും നിലവിലും സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിന് ദത്തുനൽകൽ ലൈസൻസില്ലെന്ന് അനുപമ പറഞ്ഞു. കുട്ടിയെ തനിക്കു കൈമാറാനുള്ള നവംബർ 24-ലെ കുടുംബക്കോടതി ഉത്തരവിൽ 2019 മാർച്ച് 12 മുതൽ 2024 മാർച്ച് 11 വരെ സംസ്ഥാന ശിശുക്ഷേമസമിതിക്ക് ലൈസൻസുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ തർക്കം അവസാനിക്കുന്നുവെന്നാണ് കോടതി അന്നു പറഞ്ഞത്. സമിതിയുടെ കീഴിൽ കൊല്ലം കച്ചേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് കാണിച്ച് കോടതിയെ ശിശുക്ഷേമസമിതി അധികാരികൾ കബളിപ്പിച്ചതാണെന്നും അവർ ആരോപിച്ചു. ബാലാവകാശ കമ്മിഷനിൽ ശിശുക്ഷേമസമിതി നൽകിയത് ഓർഫനേജ് രജിസ്ട്രേഷൻ മാത്രമാണ്. കേസിൽ താൻ കക്ഷിയായിട്ടും കുടുംബക്കോടതിയിൽ സമിതിയും വകുപ്പും നൽകിയ രേഖകൾ നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിനു നൽകിയ ഇൻ കൺട്രി അഡോപ്ഷൻ ലൈസൻസ് 2016 ജൂലായ് ഒന്ന് മുതൽ 2021 ജൂൺ 30 വരെയാണ്. നിലവിൽ സമിതിക്കുള്ളത് സ്പെഷ്യൽ സെക്രട്ടറിയുടെ 2017 മുതൽ അഞ്ചു വർഷം കാലാവധിയുള്ള, 2022 ഡിസംബർ 19-ന് അവസാനിക്കുന്ന സ്ഥാപനത്തിന്റെ ഓർഫനേജ് അംഗീകാര സർട്ടിഫിക്കറ്റ് മാത്രമാണ്. ഇതു കാണിച്ച് ദത്തുനൽകാൻ കഴിയില്ല. കോടതി ഉത്തരവിൽ കൊല്ലം ദത്തെടുക്കൽകേന്ദ്രത്തിന്റെ ലൈസൻസ് കാലാവധിയാണ് പറഞ്ഞിട്ടുള്ളത്. കൃത്രിമ ലൈസൻസ് നൽകി ഗവൺമെന്റ് പ്ലീഡറും ശിശുക്ഷേമ സമിതി വക്കീലും ചേർന്നാണ് കോടതിയെ കബളിപ്പിച്ചത്. വകുപ്പ് മന്ത്രി വീണാ ജോർജാണ് 2024 വരെ ലൈസൻസുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ ഗൂഢാലോചനയ്ക്കു കൂട്ടുനിന്ന മന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്. വ്യാജരേഖ നിർമിച്ച ക്രിമിനൽ കുറ്റത്തിന് ഷിജുഖാനെ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റുകയും ഗവൺമെന്റ് പ്ലീഡർക്കെതിരേ കേസെടുക്കുകയും വേണമെന്ന് അനുപമ ആവശ്യപ്പെട്ടു. താൻ പേരൂർക്കട പോലീസിനു നൽകിയ പരാതിയിൽ ഒരു മാസമായിട്ടും തന്റെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. തന്റെ ആരോപണം തെറ്റാണെങ്കിൽ കോടതി ഉത്തരവിലെ 2019 മുതൽ 2024 വരെയുള്ള ലൈസൻസ് സർക്കാരും ശിശുക്ഷേമസമിതിയും പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. അനുപമയുടെ ഭർത്താവ് അജിത്, ഐക്യദാർഢ്യസമിതി കൺവീനർ പി.ഇ.ഉഷ എന്നിവരും പത്രസമ്മേളനത്തിൽ അനുപമയ്ക്കൊപ്പമുണ്ടായിരുന്നു. content highlights:sisukshema samithi dont have licence- alleges anupama
from mathrubhumi.latestnews.rssfeed https://ift.tt/3e4QBDP
via IFTTT
Post Top Ad
Responsive Ads Here
Saturday, December 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ശിശുക്ഷേമസമിതിക്ക് ലൈസൻസില്ല; കോടതിക്കു നൽകിയത് വ്യാജരേഖ-ആരോപണവുമായി അനുപമ
ശിശുക്ഷേമസമിതിക്ക് ലൈസൻസില്ല; കോടതിക്കു നൽകിയത് വ്യാജരേഖ-ആരോപണവുമായി അനുപമ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment