കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണമിടപാടുകൾ ഇ.ഡി. അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഐ.ജി. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ ആരോപണമുള്ള കേസാണിത്. മോൻസന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഇടപാടുകളൊക്കെ അന്വേഷിക്കണം. മോൻസൺ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും അന്വേഷിക്കുന്നതായി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻസ് ടി.എ. ഷാജി അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടാൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നും സർക്കാർ വിശദീകരിച്ചു. കേസിൽ വിശദീകണത്തിന് ഇ.ഡി. സമയം തേടി. അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോർട്ട് ഫയൽചെയ്യുമെന്ന് ഇ.ഡി.ക്കായി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി. നായർ അറിയിച്ചു. മോൻസനുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ഐ.ജി. ലക്ഷ്മണയെ കേസിൽ പ്രതിയാക്കിയോയെന്നും കോടതി ആരാഞ്ഞു. പരാതിയില്ലാത്തതിനാൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് വിശദീകരിച്ചു. മോൻസന്റെ മുൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു. പോലീസ് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 23-ന് ഹർജി വീണ്ടും പരിഗണിക്കും. പോക്സോ കേസിൽ മോൻസനെതിരേ കുറ്റപത്രം മോൻസൻറെ പേരിലുള്ള പോക്സോ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. എറണാകുളം പോക്സോ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്ത് 59-ാം ദിവസമാണ് 270 പേജുള്ള കുറ്റപത്രം നൽകിയത്. മോൻസന്റെ മുൻ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാഭ്യാസത്തിനുൾപ്പെടെ സഹായം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീടു നിർമിച്ചു നൽകാമെന്നും ഉറപ്പുനൽകി. അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുമ്പും മോൻസൻ പീഡിപ്പിച്ചതായി പരാതിക്കാരി വ്യക്തമാക്കിയിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായ ശേഷമുള്ള ഈ പീഡനത്തിനെതിരേ പ്രത്യേകം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റമാണ് കുറ്റപത്രം സമർപ്പിച്ചത്. 36 സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. content highlights:monson mavunkal case: high court directs simultaneous investigation of crime branch and ed
from mathrubhumi.latestnews.rssfeed https://ift.tt/3F7BxRD
via IFTTT
Post Top Ad
Responsive Ads Here
Friday, December 17, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
മോൻസന്റെ തട്ടിപ്പ്: ക്രൈംബ്രാഞ്ചും ഇ.ഡി.യും ഒരേസമയം അന്വേഷിക്കണം -ഹൈക്കോടതി
മോൻസന്റെ തട്ടിപ്പ്: ക്രൈംബ്രാഞ്ചും ഇ.ഡി.യും ഒരേസമയം അന്വേഷിക്കണം -ഹൈക്കോടതി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment