പതിനൊന്ന്‌ വയസ്സുകാരന് മർദനം; ചോദ്യംചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽക്കയറി ആക്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 29, 2021

പതിനൊന്ന്‌ വയസ്സുകാരന് മർദനം; ചോദ്യംചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽക്കയറി ആക്രമിച്ചു

വട്ടിയൂർക്കാവ് : പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചത് ചോദ്യംചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽക്കയറി ആക്രമിച്ചു. നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, ഇവരുടെ മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ബാലസംഘം നടത്തിയ പരിപാടിയിൽ പങ്കെടുത്തശേഷം അഭിജിത്ത് സൈക്കിളിൽ വീട്ടിലേക്കു വരുമ്പോഴായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറയുന്നു. വീടിനുസമീപംവെച്ച് അയൽവാസിയായ യുവാവ് തടഞ്ഞുനിർത്തി കവിളിൽ അടിക്കുകയായിരുന്നു. വീട്ടിലെത്തി അഭിജിത്ത് വിവരം പറഞ്ഞതിനെത്തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ മർദിച്ചയാളിന്റെ നേതൃത്വത്തിലുള്ള സംഘം അനിൽകുമാറിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവരെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറിന് മൂക്കിനും അഭിജിത്തിന് മുഖത്തും ശ്യാമളയുടെ കൈയ്ക്കുമാണ് പരിക്ക്. അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പ്രദേശവാസികളായ അഞ്ചുപേർക്കെതിരേ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3EEKqRF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages