ആന്ധ്രയിൽ അധികാരം കിട്ടിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യമെന്ന് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 29, 2021

ആന്ധ്രയിൽ അധികാരം കിട്ടിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യമെന്ന് ബി.ജെ.പി.

അമരാവതി: ആന്ധാപ്രദേശിൽ അധികാരത്തിലെത്തിയാൽ 50 രൂപയ്ക്ക് ഒരു കുപ്പി മദ്യം നൽകുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ സോമു വീർരാജു. 2024-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ‘ലഹരിപിടിപ്പിക്കുന്ന’ വാഗ്ദാനം.ചൊവ്വാഴ്ച വിജയവാഡയിൽനടന്ന സമ്മേളനത്തിലായിരുന്നു സോമു വീർരാജുവിന്റെ വിവാദപ്രഖ്യാപനം. ‘‘ആന്ധ്രയിൽ മദ്യം കഴിക്കുന്നവരായി ഒരു കോടി പേരെങ്കിലുമുണ്ടാകും. അവരുടെ ഒരു കോടി വോട്ട് ബി.ജെ.പി.ക്ക് ലഭിക്കുകയാണെങ്കിൽ കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുമെന്ന് ഉറപ്പുതരുന്നു. നിലവിൽ ഒരുമാസം 12,000 രൂപയെങ്കിലും ഒരാൾ മദ്യത്തിനായി ചെലവഴിക്കുന്നുണ്ടാകും. അതെല്ലാം ജഗൻമോഹൻ റെഡ്ഡി പിരിച്ചെടുക്കുകയാണ്. എന്നിട്ട് നേരിട്ടുകൈമാറുന്ന ക്ഷേമപദ്ധതികളിലൂടെ തിരിച്ചുനൽകുന്നു. തട്ടിപ്പല്ലാതെ മറ്റെന്താണിത്? ബി.ജെ.പി. അധികാരത്തിലെത്തിയാൽ ആദ്യഘട്ടത്തിൽ 75 രൂപയ്ക്ക് ഒരുകുപ്പി മദ്യം നൽകാം. സർക്കാരിന്റെ വരുമാനം കൂടിയാൽ 50 രൂപയ്ക്കും നൽകും. അതും നല്ല മദ്യം. ഇപ്പോൾ നിലവാരംകുറഞ്ഞ മദ്യമാണ് ജനങ്ങൾക്ക് കിട്ടന്നത്‍.’’ -അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ മൂന്നുവർഷത്തിനുള്ളിൽ അമരാവതിയിൽ വൻവികസനം കൊണ്ടുവരും. കമ്യൂണിസ്റ്റുകളാണ് ഈ രാജ്യം കുട്ടിച്ചോറാക്കിയത്. അവർ ‘കുരയ്ക്കുന്ന പട്ടികൾ’ മാത്രമാണെന്നും വീർരാജു പറഞ്ഞു. മുൻകേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, പുരന്ദേശ്വരി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3JEuVx5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages