കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് കോൺഗ്രസിൽ അനൗദ്യോഗിക ചർച്ച തുടങ്ങി. പി.ടി. തോമസ് എം.എൽ.എ.യുടെ വിയോഗശേഷം ഇനി ആര് എന്ന ചർച്ചകൾ നേതാക്കൾക്കിടയിലുണ്ടെങ്കിലും ഔദ്യോഗിക ആലോചനകളിലേക്ക് പാർട്ടി കടന്നിട്ടില്ല.തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ആരുനിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്. 2011: ബെന്നി ബഹനാൻ, ഭൂരിപക്ഷം- 22,406. 2016: പി.ടി. തോമസ്, ഭൂരിപക്ഷം- 11,996. 2021: പി.ടി. തോമസ്, ഭൂരിപക്ഷം- 14,329. സീറ്റിൽ മുതിർന്ന നേതാക്കൾക്കുവരെ കണ്ണുണ്ട്. പലരും താത്പര്യം അറിയിച്ചിട്ടുമുണ്ട്. സീറ്റ് തങ്ങളുടേതാണെന്ന് എ ഗ്രൂപ്പ് ഉറപ്പിക്കുന്നുണ്ട്. പി.ടി.യുടെ ഭാര്യ ഉമാ തോമസിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക സംഭാഷണങ്ങൾ അവർ നടത്തിയിട്ടുണ്ട്. നിലവിൽ പാർട്ടിക്കുള്ളിൽ പി.ടി. തരംഗം ശക്തമാണ്. അതിനാലാണ് ഉമയെ കൊണ്ടുവരാൻ ആലോചിക്കുന്നത്. പി.ടി.യുടെ അടുത്ത സുഹൃത്ത്, നെതർലൻഡ്സ് അംബാസിഡറായിരുന്ന വേണു രാജാമണിയുടെ പേരും ഉയരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് സി.പി.എമ്മിനാണ് അഗ്നിപരീക്ഷയാവാൻ പോകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനെതിരേ പരാതി ഉണ്ടായപ്പോൾ അന്വേഷണം നടത്തി കുറ്റക്കാരായ മുതിർന്ന നേതാവിനെയും ഏരിയാ സെക്രട്ടറിയെയുമെല്ലാം അവർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തിരിച്ചടി നേരിട്ടാൽ പാർട്ടിയെടുത്ത അച്ചടക്ക നടപടികൾ അപ്രസക്തമാവും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ടി.ക്കെതിരേ വലിയ പ്രചാരണം നടത്തിയ ട്വന്റി 20 ഇപ്പോൾ വിവാദങ്ങൾക്കു നടുവിലാണ്. കിഴക്കമ്പലത്തുണ്ടായ അക്രമങ്ങൾ അവരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ ചർച്ചചെയ്യേണ്ട സമയമല്ല- ഉമാ തോമസ്തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും പി.ടി.ക്കു ശേഷം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവുന്നില്ലെന്നും ഉമാ തോമസ്. പ്രവർത്തകർ അത്തരം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അത് അവരുടെ ആഗ്രഹം, ഇപ്പോൾ അത് ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന് ഉമ ‘മാതൃഭൂമി ന്യൂസി’നോടു പറഞ്ഞു. അക്കാര്യങ്ങളിലേക്ക് താൻ എത്തിയിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റേത് വലിയ നഷ്ടമാണ്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോൾ ആലോചിച്ചിട്ടുപോലുമില്ല- അവർ പറഞ്ഞു.വ്യക്തികളോട് പി.ടി.ക്ക് വൈരാഗ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് പി.ടി.യോട് വലിയ വാത്സല്യമായിരുന്നു. സ്പീക്കർ ഇടപെട്ട് ഒറ്റദിവസംകൊണ്ടാണ് പി.ടി.ക്കുവേണ്ട ചികിത്സാസഹായം അനുവദിച്ച് നൽകിയതെന്നും ഉമ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3z8MPD7
via IFTTT
Post Top Ad
Responsive Ads Here
Wednesday, December 29, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തൃക്കാക്കരയില്‍ ഉമാ തോമസ്? രാഷ്ട്രീയ സാധ്യതകൾ ചർച്ചയാവുന്നു
തൃക്കാക്കരയില്‍ ഉമാ തോമസ്? രാഷ്ട്രീയ സാധ്യതകൾ ചർച്ചയാവുന്നു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment