തിരുവനന്തപുരം: കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ വി.സി.യാക്കാൻ നിർണയസമിതിയും സർക്കാരും നിർദേശിച്ച ഒറ്റപ്പേര് ഇംഗ്ലീഷ് പ്രൊഫസറുടേത്. വി.സി. നിർണയസമിതിയുടെ അഭിമുഖത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തിയവരിൽ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു സംസ്കൃതം പ്രൊഫസർ ഉണ്ടായിരുന്നെങ്കിലും സർക്കാർ ഗവർണർക്ക് നൽകിയ പേര് ഇംഗ്ലീഷ് പ്രൊഫസറുടേതായിരുന്നു. വി.സി. നിർണയസമിതിയുടെ കാലാവധി കഴിഞ്ഞയുടൻ ഈ ഒറ്റപ്പേരുമായി സർക്കാർ നൽകിയ ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. അപേക്ഷിച്ചത് ഏഴുപേർ, ഒരാൾ സംസ്കൃതം അധ്യാപിക സംസ്കൃതസർവകലാശാലയിൽ വി.സി. നിയമനത്തിന് അപേക്ഷിച്ചത് ഏഴുപേരാണ്. ഇതിൽ ആറുപേരും കൂടിക്കാഴ്ചയ്ക്കെത്തി. കൊച്ചി സർവകലാശാലയിൽനിന്നുള്ള മൂന്നുപേരും കോഴിക്കോട് സർവകലാശാലയിൽനിന്നുള്ള രണ്ടുപേരും എം.ജി.യിൽനിന്നുള്ള ഒരാളും. കുസാറ്റിൽനിന്ന് എത്തിയവർ യഥാക്രമം മാനേജ്മെന്റ്, ഹിന്ദി, കെമിസ്ട്രി വിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. കോഴിക്കോട് സർവകലാശാലയിൽനിന്നാണ് സംസ്കൃതം, ഇംഗ്ലീഷ് അധ്യാപകർ അപേക്ഷ നൽകിയത്. സമിതിയുടെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് ഗവർണർക്ക് നൽകിയ ഒറ്റപ്പേരിൽ ഉൾപ്പെട്ടത് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. യു.ജി.സി. മാർഗനിർദേശം അനുസരിച്ച് മൂന്നുമുതൽ അഞ്ചുവരെ പേരുകൾ ഉൾപ്പെട്ട പാനൽ നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ ഫയൽ മടക്കി. ഇതോടെ വി.സി. നിർണയസമിതിയുടെ കാലാവധി കഴിഞ്ഞു. പാനലായി നൽകുന്നുവെങ്കിൽ അത് വി.സി. നിർണയസമിതിയിലെ അംഗങ്ങൾ ഏകകണ്ഠമായി നിർദേശിക്കണം. അല്ലെങ്കിൽ ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്തണം. അങ്ങനെവന്നാൽ യു.ജി.സി. പ്രതിനിധിയുടെ നിർദേശമാകും ഗവർണർ അംഗീകരിക്കുക എന്ന വിലയിരുത്തലും ഒറ്റപ്പേരിൽ ഒതുക്കാൻ കാരണമായി. സമിതി നൽകിയ പേരുതന്നെ സർക്കാരും നൽകി വി.സി. നിർണയസമിതിയുടെ രണ്ടുമാസ കാലാവധി കഴിഞ്ഞാൽ സർക്കാരിന് പേര് നാമനിർദേശം ചെയ്യാം. എന്നാൽ, പാനലായി നൽകണമെന്ന യു.ജി.സി. വ്യവസ്ഥ സർക്കാരിനും ബാധകം. ഇതുലംഘിച്ചാണ് സമിതി നൽകിയ പേരുതന്നെ സർക്കാരും നൽകിയത്. ഗവർണർ അത് അംഗീകരിച്ചില്ല. പാനൽ നൽകിയാൽ സർക്കാർ ഉദ്ദേശിച്ചയാളെത്തന്നെ ഗവർണർ തിരഞ്ഞെടുക്കണമെന്നില്ല. അതിനാലാണ് ഒറ്റപ്പേരിൽ ഒതുക്കിയതെന്ന ആക്ഷേപവുമുണ്ട്. content highlights:kalady sanskrit university vice chancellor appointment
from mathrubhumi.latestnews.rssfeed https://ift.tt/3DNsh3D
via IFTTT
Post Top Ad
Responsive Ads Here
Monday, December 13, 2021
സംസ്കൃത സർവകലാശാലാ വി.സി.: ശുപാർശചെയ്തത് ഒറ്റപ്പേര്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment