ചെന്നൈ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അബോധാവസ്ഥയിലായി ശ്വാസം നിലയ്ക്കാറായ കുട്ടിക്കുരങ്ങിന്റെ ജീവൻ രക്ഷിച്ച് കാർഡ്രൈവർ കാരുണ്യത്തിന്റെ മുഖമായി. കുരങ്ങിനെ മാറോടുചേർത്തുവെച്ച് ഹൃദയഭാഗത്ത് കൈപ്പത്തികൾകൊണ്ട് അമർത്തി പമ്പുചെയ്തും വായോടുവായ് ചേർത്ത് ഊതിയുമാണ് പെരമ്പല്ലൂർ ഒതിയം സമത്വപുരത്തെ കാർ ഡ്രൈവർ എം. പ്രഭു മിണ്ടാപ്രാണിക്ക് പുതുജീവൻ നൽകിയത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. തുടർന്ന് പ്രഭുവിനെത്തേടി പ്രശംസകളുടെ പ്രവാഹമായി. കുരങ്ങിനെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് ആകസ്മികമായാണ് പ്രഭു കണ്ടത്. ഉടൻ തന്നെ പ്രഭു നായ്ക്കളെ ആട്ടിയോടിച്ചു. ഇതിനിടയിൽ ജീവരക്ഷാർഥം കുരങ്ങ് സമീപത്തെ മുൾമരത്തിൽ കയറിയെങ്കിലും ഉടനെ അബോധാവസ്ഥയിലായി. പ്രഭു കുരങ്ങിനെ വാരിയെടുത്ത് മാറോടു ചേർത്ത് വെള്ളം നൽകിയെങ്കിലും അത് കുടിച്ചില്ല. തുടർന്ന് സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ മൃഗാശുപത്രിയിലേക്കു പുറപ്പെട്ടു. യാത്രാമധ്യേ കുരങ്ങിന്റെ ശ്വാസം നിലയ്ക്കുന്നതായി മനസ്സിലാക്കിയ പ്രഭു വണ്ടിയിൽ നിന്നിറങ്ങിയാണ് അതിന് കൃത്രിമശ്വാസം പകർന്നത്. There are people who still value every little life on this earth. Here Mr.Prabhu uses the first aid techniques he learned years back to resuscitate a 8 month old macaque which was attacked by a group of dogs His swift action has saved the life of this little fella. @Thiruselvamts pic.twitter.com/bTHhIy5Km9 — Sudha Ramen 🇮🇳 (@SudhaRamenIFS) December 13, 2021 ആശുപത്രിയിലേക്കു വീണ്ടും യാത്ര തുടങ്ങവെ കുരങ്ങിന് ബോധം ലഭിച്ചു. തുടർന്ന് ആശുപത്രിയിൽവെച്ച് കുരങ്ങിന്കുത്തിവെപ്പും ഗ്ലൂക്കോസും നൽകി. ആരോഗ്യനില മെച്ചപ്പെട്ടതോടെ പ്രഭു കുരങ്ങിനെ നെഞ്ചോടു ചേർത്ത് ചുംബിച്ചു. തുടർന്ന് വനംവകുപ്പിന് കൈമാറി. 'പത്തു വർഷം മുമ്പ് തഞ്ചാവൂരിൽ പ്രഥമശുശ്രൂഷാ പരിശീലന കോഴ്സിൽ പങ്കെടുത്തതിനാലാണ് പെട്ടെന്ന് ഈ ഉപായം തോന്നിയത്. മനുഷ്യനായാലും മൃഗമായാലും ജീവന്റെ മൂല്യം ഒന്നുതന്നെയാണ്' - ചാരിതാർഥ്യത്തോടെ പ്രഭുപറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/31VnS1s
via IFTTT
Post Top Ad
Responsive Ads Here
Monday, December 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
പ്രഭു പകർന്നത് ജീവശ്വാസം, കുരങ്ങിൻകുഞ്ഞിന് ഇത് പുതുജീവൻ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ | വീഡിയോ
പ്രഭു പകർന്നത് ജീവശ്വാസം, കുരങ്ങിൻകുഞ്ഞിന് ഇത് പുതുജീവൻ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ | വീഡിയോ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment