മംദ്‌സോർ: വിവാഹച്ചടങ്ങിനിടെ വിവാദ ആൾദൈവം രാംപാലിന്റെ പ്രഭാഷണം സ്‌ക്രീനിൽ പ്രദർശിപ്പിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. മധ്യപ്രദേശിലെ മംദ്‌സോർ ജില്ലയിൽ ദേവിലാൽ മീണ (55) എന്നയാളാണ് മരിച്ചത്. നിറയൊഴിച്ച ശൈലേന്ദ്ര മീണ ഒളിവിലാണ്.ഭൈൻസോദ മാണ്ഡി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 15 ആളുകളുടെപേരിൽ കേസെടുത്തു. മൂന്നുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.ഇരുന്നൂറോളം പേർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടെ തടവിൽ കഴിയുന്ന ആൾദൈവം രാംപാലിൻറെ പ്രഭാഷണം സ്‌ക്രീനിൽ പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായത്. വിവാഹത്തിൽ പങ്കെടുത്തവരിൽ ചിലർ പ്രഭാഷണം പ്രദർശിപ്പിക്കുന്നതിനെ എതിർത്തു. ഹരിയാണയിലെ ബർവാലയിൽ ആശ്രമം നടത്തിവന്നിരുന്ന ആൾദൈവം രാംപാലിനെ, കൊലപാതകക്കുറ്റം ആരോപിച്ച് 2014 നവംബറിലാണ് അറസ്റ്റ് ചെയ്യുന്നത്. 2018-ൽ ഇയാളെ വിവിധ വകുപ്പുകൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3oORjeE
via IFTTT
Post Top Ad
Responsive Ads Here
Monday, December 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
വിവാഹച്ചടങ്ങിനിടെ ആൾദൈവത്തിന്റെ പ്രഭാഷണം: വെടിവെപ്പിൽ ഒരാൾ മരിച്ചു
വിവാഹച്ചടങ്ങിനിടെ ആൾദൈവത്തിന്റെ പ്രഭാഷണം: വെടിവെപ്പിൽ ഒരാൾ മരിച്ചു
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment