സഹോദരന്മാർ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടികൾ; പൊളിയുന്നത് പോലീസിന്റെ കള്ളക്കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 6, 2021

സഹോദരന്മാർ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടികൾ; പൊളിയുന്നത് പോലീസിന്റെ കള്ളക്കഥ

കൊച്ചി: വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ സഹായംതേടി പരാതി നൽകിയ ഡൽഹി സ്വദേശികളുടെ എല്ലാമക്കളെയും പോലീസ് കേസിൽക്കുടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സഹോദരന്മാർ തങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നും അങ്ങനെ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നും പെൺകുട്ടികൾ പറയുന്നു. ജാമ്യത്തിലിറങ്ങിയ സഹോദരന്മാരെ ഒരുനോക്കുകാണാൻ കാത്തിരിക്കുകയാണ് അവർ.വീടുവിട്ടിറങ്ങിയ രണ്ടുപെൺമക്കളെ ഡൽഹിയിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ ബലാത്സംഗംചെയ്ത പ്രതിയെയും അറസ്റ്റുചെയ്തു. ഇവിടെനിന്ന് പെൺകുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുവരുമ്പോഴാണ് പോലീസ് ‘െബ്രയിൻവാഷ്’ ചെയ്യുന്നത്. മാതാപിതാക്കൾക്ക് പെൺകുട്ടികളെ വേണ്ടാത്ത സ്ഥിതിയാണെന്നും ബലാത്സംഗം ചെയ്തയാളെത്തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും ഇവർ പറഞ്ഞുപഠിപ്പിച്ചു. ഇതിനായി സഹോദരന്മാർ ‘ഉപദ്രവിച്ചു’വെന്നുപറഞ്ഞാൽ മതിയെന്നായിരുന്നു പോലീസിന്റെ നിർദേശം. ഇതനുസരിച്ചതോടെ സഹോദരന്മാർക്കുമേൽ, അനിയത്തിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി. ഒമ്പതാംക്ലാസുകാരനടക്കം മൂന്നുസഹോദരന്മാരും പ്രതികളായി. ഇതിൽ രണ്ടുപേർ ജയിലിലുമായി. പീഡനത്തിനിരയായ പെൺകുട്ടിയും ഇളയപെൺകുട്ടിയും കെയർ ഹോമിലുമായി. സഹോദരന്മാർ ഉപദ്രവിച്ചുവെന്നുമാത്രം പറഞ്ഞാൽമതിയെന്നായിരുന്നു പോലീസ് പെൺകുട്ടിയോടു പറഞ്ഞത്. എന്നാൽ, 2016 മുതൽ ലൈംഗികമായി ഉപയോഗിച്ചുവെന്നുകാട്ടി ഓരോ സഹോദരന്മാരെവെച്ച് പോലീസ് കഥയുണ്ടാക്കി. ഇത് വായിച്ചുകേൾപ്പിച്ചതായി അറിയിച്ച് പോലീസ് ഒപ്പിട്ടുവാങ്ങി. ഈകേസ് ഒഴിവാക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് അഞ്ചുമക്കൾക്ക് തലയൊന്നിന് ഒരുലക്ഷം രൂപ. കൊടുക്കില്ലെന്നായതോടെ നാലുപേർ അകത്തായി. ഒരാൾ കേസിലെ പ്രതിയും.വൈദ്യപരിശോധനയിൽ, പെൺകുട്ടി ഗർഭണിയാണെന്ന റിപ്പോർട്ടുണ്ടെന്നുപറഞ്ഞു. ഇതോടെ, പെൺകുട്ടി കടുത്ത മാനസികസമ്മർദത്തിലായി. തുടർന്ന്, പെൺകുട്ടിയെയും പ്രതിയെയും പോലീസ് തീവണ്ടിയിൽ ഒരുമിച്ചിരുത്തി കൊണ്ടുവന്നു. കൊച്ചിയിലെത്തിയാൽ ഒരാഴ്ചയ്ക്കകം എല്ലാം പരിഹരിക്കാമെന്നും വീട്ടുകാർ ദേഷ്യത്തിലായതിനാൽ വീട്ടിൽപോകേണ്ടെന്നും കെയർ ഹോമിൽ കഴിഞ്ഞാൽ മതിയെന്നുമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും പെൺകുട്ടികൾ പറഞ്ഞു.കൊച്ചിയിലെത്തിയതോടെ ആർത്തവമുണ്ടായി. ഇതോടെ, ഗർഭിണിയാണെന്ന പോലീസ് വാദം പൊളിഞ്ഞു. കെയർഹോമിൽനിന്ന് പുറത്തുവരാൻ കഴിയാതായതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതെന്നും പെൺകുട്ടികൾ പറഞ്ഞു. സഹോദരന്മാർ ജയിലിലായ കാര്യം ഇവർ പിന്നീടാണ് അറിയുന്നത്. എന്താണ് ജയിൽമോചിതരായിട്ടും സഹോദരന്മാർ വീട്ടിൽവരാത്തതെന്നാണ് പെൺകുട്ടികൾ ചോദിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3CUD2S7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages