വിരലടയാളം കുടുക്കി; 16 വർഷത്തിനുശേഷം മോഷ്‌ടാവ് പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 6, 2021

വിരലടയാളം കുടുക്കി; 16 വർഷത്തിനുശേഷം മോഷ്‌ടാവ് പിടിയിൽ

തിരൂരങ്ങാടി: വിരലടയാളത്തിലെ സാമ്യം തെളിയിച്ചത് 16 വർഷം മുൻപുനടന്ന മോഷണം. പൊന്നാനിയിൽ നടന്ന മോഷണത്തിലെ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005-ൽ ചെമ്മാട് മൊബൈൽ ഫോൺ മോഷ്‌ടിച്ചയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്. ഇതോടെ പിടികിട്ടാപ്പുള്ളി പിടിയിലായി.കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടിൽ മുജീബ്‌റഹ്‌മാൻ (38) ആണ് അറസ്റ്റിലായത്. 2005-ൽ ചെമ്മാട് ബസ്‌സ്റ്റാൻഡിലുള്ള അൽ നജ മെഡിക്കൽഷോപ്പിൽനിന്ന് 6500 രൂപയും മൊബൈൽഫോണുമാണ് മോഷണംപോയത്. തിരൂരങ്ങാടി പോലീസ് അന്വേഷിച്ചെങ്കിലും അന്നു മോഷ്ടാവിനെ കണ്ടെത്താനായില്ല. എന്നാൽ വിരലടയാളവിദഗ്ധർ മോഷണം നടന്ന കടയിൽനിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.അടുത്തിടെ പൊന്നാനിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടെടുത്ത വിരലടയാളം, മുൻപ്‌ ശേഖരിച്ച വിരലടയാളങ്ങളുമായി ചേർത്തുവെച്ചു പരിശോധിച്ചപ്പോഴാണ് സാമ്യം കണ്ടെത്തിയത്. ഇക്കാര്യം തിരൂരങ്ങാടി പോലീസിനെ അറിയിച്ചു.പൊന്നാനിയിലെ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരൂരങ്ങാടി പോലീസ് വീട്ടിലെത്തി പിടികൂടി. എസ്.ഐ. രഞ്ജിത്ത്, എ.എസ്.ഐ. ജയപ്രകാശ്, ബിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3woJSgh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages