7500 ജീവനക്കാർ അധികം; താത്കാലിക ഒഴിവാക്കലല്ലാതെ മാർഗമില്ലെന്ന് കെ.എസ്.ആർ.ടി.സി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 7, 2021

7500 ജീവനക്കാർ അധികം; താത്കാലിക ഒഴിവാക്കലല്ലാതെ മാർഗമില്ലെന്ന് കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും നിലവിലെ സാഹചര്യത്തിൽ 7500 സ്ഥിരംജീവനക്കാരെ താത്കാലികമായി മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാമെന്നും കെ.എസ്.ആർ.ടി.സി.ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണ്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ ഇറക്കുക പ്രായോഗികമല്ല. ലോക്ഡൗണിനെത്തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകൾ നന്നാക്കി റോഡിലിറക്കിയാൽ ലാഭമുണ്ടാകില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകൾക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകൾ നിജപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 4250 ബസുകൾക്ക് 20,468 ജീവനക്കാർ മതി. ശേഷിക്കുന്നവരെ പകുതി ശമ്പളംനൽകി തത്കാലത്തേക്കു മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാം. സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് പകുതി ശമ്പളം നൽകിയാൽപ്പോലും മാസം 10 കോടി ലാഭിക്കാം. 2020 മാർച്ചുമുതൽ സർക്കാർ സഹായത്തിലാണ് ശമ്പളം നൽകുന്നത്. ഇടക്കാല ആശ്വാസം ഉൾപ്പെടെ മാസശമ്പളം നൽകാൻ 84 കോടി രൂപ നൽകണം. ജീവനക്കാരെ മാറ്റിനിർത്താനുള്ള നിർദേശം തൊഴിലാളിനേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. ട്രിപ്പ് മാനേജ്‌മെന്റ് എന്നപേരിൽ ലാഭകരമായ റൂട്ടുകളിൽ മാത്രം ഓടിക്കുന്ന പരീക്ഷണമാണ് നഷ്ടമുണ്ടാക്കുന്നതെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. ലോക്ഡൗണിനെത്തുടർന്ന് നിർത്തിയ ലാഭകരമായ റൂട്ടുകളെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്കെങ്കിലും ഓടിക്കാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെടുന്നു. ആദ്യ ദിവസങ്ങളിൽ നഷ്ടമുണ്ടാകുമെങ്കിലും കൃത്യമായി ബസ്സോടിച്ചാൽ യാത്രക്കാരെ കിട്ടുമെന്നും സംഘടനകൾ വാദിക്കുന്നു. ലാഭകരമായി നടത്തിയിരുന്ന ചെയിൻ സർവീസുകൾ പൂർണമായി പുനരാരംഭിക്കാത്തതിനെയും തൊഴിലാളികൾ വിമർശിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3H2IKDW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages