കാളികാവ്: കണ്ണൂരിൽ പിടിയിലായ ഗൗതം മാവോവാദി സായുധ സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി അംഗം. കേരളത്തിലെത്തിയിട്ട് ഒൻപതുവർഷം കഴിഞ്ഞു. ഗൗതമിന്റെ പ്രവർത്തനത്തെക്കുറിച്ച് 2017-ൽ അറസ്റ്റിലായ കാളിദാസിലൂടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്.തമിഴ്നാട്ടിൽ മാവോവാദി പ്രവർത്തന പശ്ചാത്തലമില്ലാത്ത ഗൗതം കേരളത്തിൽ പാർട്ടിയുടെ നിർണായക കാര്യങ്ങളിൽ ഇടപെട്ടു. ഒളിപ്പോരാളിയായ ഗൗതമിനെ അർബൻ കമ്മിറ്റിക്കു കീഴിലെ കൂറിയറായും ഉപയോഗിച്ചിട്ടുണ്ട്.നിലമ്പൂർ മാവോവാദി പോലീസ് ഏറ്റുമുട്ടലിനു മുന്നോടിയായി വരയൻമലയിൽ ചേർന്ന മാവോവാദി രഹസ്യ യോഗത്തിൽ ഗൗതം പങ്കെടുത്തിട്ടുണ്ട്. 2016 നവംബർ 24-നു നടന്ന ഏറ്റുമുട്ടലിനു ശേഷമാണ് ഗൗതം അർബൻ കമ്മിറ്റിയുടെ ഭാഗമാകുന്നത്. ഉൾവനങ്ങളിലെ ഒളിത്താവളങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഗൗതം സന്ദേശം കൈമാറുന്നതടക്കമുള്ള ദൗത്യം കൃത്യമായി നിർവഹിച്ചു.പുതുമുഖങ്ങളെ രംഗത്തിറക്കി സംഘടനാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗൗതം കേരളത്തിലെത്തുന്നത്. വരയൻമലയിൽ നിരോധിത സംഘടനയുടെ കീഴിൽ യോഗം ചേർന്നതിന് എൻ.ഐ.എ. എടുത്ത ഗൂഢാലോചനക്കേസിൽ ഗൗതം പ്രതിയാണ്. കേരളത്തിൽ അർബൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന നാലാമത്തെ പ്രമുഖനാണ് ഗൗതം. രാജൻ ചിറ്റിലപ്പള്ളി, ടി.കെ. രാജീവൻ, മേലേതിൽ ഉസ്മാൻ എന്നിവരാണ് മറ്റു മൂന്നുപേർ.
from mathrubhumi.latestnews.rssfeed https://ift.tt/3CTYkzp
via
IFTTT
No comments:
Post a Comment