അനക്സ് ജോസ് തൃശ്ശൂർ: ''സർ, അങ്ങയുടെവെബ്സൈറ്റ് അപ്ഡേറ്റ് അല്ല''. 2017-ൽ കൊൽക്കത്തയിലെഐസറിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തിയ ആഗോളപ്രശസ്ത ശാസ്ത്രജ്ഞൻ എഡ്വേർഡ് സോളമനോട് മലയാളിയായ വിദ്യാർഥി അനക്സ് ചൂണ്ടിക്കാണിച്ചതാണിത്. അന്നു തുടങ്ങിയ ബന്ധം വളർന്ന് ഗുരുശിഷ്യതലത്തിലെത്തി. അതിപ്പോൾ എത്തിനിൽക്കുന്നതാകട്ടെ, ഊർജതന്മാത്രയുടെ പ്രതിപ്രവർത്തനത്തിന്റെ ചുരുളഴിച്ചുള്ള കണ്ടെത്തലിലേക്കും. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രൊഫ. എഡ്വേർഡ് സോളമന്റെ കീഴിൽ അവസാന വർഷ ഗവേഷണവിദ്യാർഥിയാണ് തൃശ്ശൂർ കല്ലൂരിനടുത്ത് ആദൂരിലെ 27-കാരനായ അനക്സ് ജോസ്. ശ്വസനപ്രക്രിയയിലൂടെ രക്തത്തിലലിയുന്ന ഒാക്സിജൻതന്മാത്ര പിന്നീട് ഊർജതന്മാത്രയായിമാറി(അഡിനോസിൻ ട്രൈഫോസ്ഫേറ്റ്-എ.ടി.പി.) സംഭരിച്ച് അവശ്യസമയത്ത് ഊർജം നൽകുകയാണ് ചെയ്യുന്നത്. എ.ടി.പി. നിർമിക്കുന്നത് നാല് ഇലക്ട്രോണുകളുടെ പ്രതിപ്രവർത്തനം മൂലമാണിതെന്ന് മുന്പ് ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. അതിൽ മൂന്നെണ്ണത്തിന്റെ പ്രതിപ്രവർത്തനവും കണ്ടെത്താനായി. അവസാന ഇലക്ട്രോണിന്റെ പ്രതിപ്രവർത്തനം കണ്ടെത്താനായി കാലങ്ങളായുള്ള പരിശ്രമത്തിലായിരുന്നു ശാസ്ത്രലോകം. അതാണ് അനക്സ് കണ്ടെത്തിയത്. അത്യപൂർവ കണ്ടെത്തൽ പ്രശസ്തമായ ശാസ്ത്രമാസിക 'സയൻസി'ൽ പ്രസിദ്ധപ്പെടുത്തി. പുതിയ കണ്ടെത്തലുകൾ ആഗോളതലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം വീണ്ടും പരീക്ഷണംനടത്തി വിജയിച്ചാൽ മാത്രമാണ് സയൻസ് മാസികയിൽ പ്രസിദ്ധീകരിക്കുക. 2018-ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഗവേഷണത്തിന് പ്രവേശനം കിട്ടിയ ഏക ഇന്ത്യക്കാരനുമാണ് അനക്സ്. ആദൂർ തെക്കേത്തല ജോസ്-ജെസി ദന്പതിമാരുടെ മകനാണ്. ആലുവ യു.സി. കോളേജിൽ ബിരുദാനന്തരബിരുദ വിദ്യാർഥി അനീനയാണ് സഹോദരി.
from mathrubhumi.latestnews.rssfeed https://ift.tt/3BnRbGA
via
IFTTT
No comments:
Post a Comment