തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് നഴ്‌സിങ് പരീക്ഷ എഴുതിയയാൾ അറസ്റ്റിൽ. ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ വിദ്യാർഥി കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെ(25)യാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തിരുത്തി രോഗമുണ്ടെന്നു ചൂണ്ടിക്കാട്ടി പി.പി.ഇ. കിറ്റ് ധരിച്ച് കഴിഞ്ഞ മാസം നടന്ന ഒന്നാംവർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കന്റോൺമെന്റ് എസ്.എച്ച്.ഒ. ബി.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പ്രജിനെ അറസ്റ്റ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3a8PwsO
via
IFTTT
No comments:
Post a Comment