കണ്ണൂർ: കണ്ണൂരിൽ ‘ദൂരദർശൻ കാഴ്ചക’ൾക്ക് തുടക്കംകുറിച്ച ദൂരദർശൻ റിലേ കേന്ദ്രം ഇനി ഓർമകളിലേക്ക്. മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഒക്ടോബർ 31-ഓടെ പൂട്ടും. അതോടെ ഇവിടെനിന്നുള്ള സംപ്രേഷണം നിലയ്ക്കും. അനലോഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന പഴയ സംവിധാനം അപ്രസക്തമായതോടെ നിലയത്തിന്റെ ആവശ്യമില്ലാതായി. തുടക്കത്തിലെപ്പോലെ ആന്റിന ഉപയോഗിച്ചാൽ മാത്രം ലഭിക്കുന്ന സംപ്രേഷണം ആന്റിനയെ പോലെ ആർക്കും വേണ്ടാതായി. ഇനി ദൂരദർശൻ പരിപാടികൾ ലഭിക്കാൻ പ്രത്യേക ഡി.ടി.എച്ച്. സംവിധാനത്തിലേക്ക് പോകേണ്ടിവരും. സ്വകാര്യ കേബിളുകാർ വ്യാപകമായ സ്ഥിതിയ്ക്ക് ആരും ദൂരദർശന്റെ ഡി.ടി.എച്ച്. എടുക്കണമെന്നില്ല. 35 കൊല്ലം മുൻപാണ് കണ്ണൂരിൽ ആദ്യമായി ദൂരദർശൻ സംപ്രേഷണത്തിന് തുടക്കമാവുന്നത്. ഡൽഹി ഏഷ്യാഡിന്റെ ആവേശം പലരും അനുഭവിച്ചത് ദൂരദർശനിലൂടെയാണ്. തുടക്കത്തിൽ ഹിന്ദി പരിപാടികൾ മാത്രം ലഭിച്ചിരുന്നു. എപ്പോഴെങ്കിലും ഒരു മലയാളം സിനിമ ലഭിച്ചെങ്കിലായി. ചിത്രഹാറിൽ ചിലപ്പോൾ ഒരു മലയാളം പാട്ടും ലഭിക്കും. വർഷങ്ങൾക്ക് ശേഷമാണ് മലയാളം പരിപാടികൾ ലഭിച്ചുതുടങ്ങിയത്. 1985-ലാണ് സംസ്ഥാനത്ത് ആദ്യമായി ദൂരദർശൻ മെയിന്റൻസ് സെന്റർ കണ്ണൂരിൽ സ്ഥാപിച്ചത്. പള്ളിക്കുന്നിൽ നിലവിലുള്ള റേഡിയോ സ്റ്റേഷന് സമിപമുള്ള ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിലായിരുന്ന സെന്ററിന് തുടക്കം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി എല്ലാം ഇതിന്റെ കീഴിലായിരുന്നു. പിന്നീടാണ് റിലേസ്റ്റേഷൻ വരുന്നത്. മാങ്ങാട്ടുപറമ്പിലെ ദൂരദർശൻ മെയിന്റൻസ് സെന്ററിന് കീഴിൽ വരുന്ന തലശ്ശേരി, കാസർകോട് എൽ.പി.ടികളും നിർത്തലാക്കിക്കഴിഞ്ഞു. മാഹിയിലെ ട്രാൻസ്‌മിറ്ററും പൂട്ടി. ഇപ്പോൾ ഇത്തരം ആന്റിന ഉപയോഗിച്ച് കാണുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. തുടക്കത്തിൽ പള്ളിക്കുന്നിലായിരുന്നു ഓഫീസ്. പിന്നീട് മാങ്ങാട്ട് പറമ്പ് എൻജിനീയറിങ് കോളേജിന് സമീപത്തേക്ക് മാറ്റി. മൂന്നേക്കർ സ്ഥലം, മികച്ച ടവർ, സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ എന്നിവയുമുണ്ട്. നിലവിൽ 13 ജീവനക്കാരാണുള്ളത്. ഇവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയേക്കും. സംസ്ഥാനത്തെ 11 റിലേ സ്റ്റേഷനുകളും പൂട്ടുന്നുണ്ട്. സ്റ്റേഷൻ നിർത്തുന്നതതോടെ ജീവനക്കാരുടെ നിലനിൽപ്പും ആശങ്കയിലായി. 90 ശതമാനം ജിവനക്കാരും 2025-ഓടെ പിരിയേണ്ടവരാണ്. രാവിലെ 5.30 മുതൽ രാത്രി 12 മണിവരെ മലയാളം പരിപാടികൾ ഇവിടെനിന്ന് റിലേ ചെയ്യുന്നുണ്ട്. പക്ഷേ, കാണുന്നവർ വിരളം.
from mathrubhumi.latestnews.rssfeed https://ift.tt/3FiZciz
via
IFTTT
No comments:
Post a Comment