സൈക്കിള്‍ ചവിട്ടി ‘കൊച്ചിയോടൊപ്പം സൈക്കിളിൽ’ പദ്ധതിയ്ക്ക് കൈകോര്‍ക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

സൈക്കിള്‍ ചവിട്ടി ‘കൊച്ചിയോടൊപ്പം സൈക്കിളിൽ’ പദ്ധതിയ്ക്ക് കൈകോര്‍ക്കാം

കൊച്ചി : കൊച്ചിയെ സൈക്കിൾസവാരി സൗഹൃദ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി കോർപ്പറേഷൻ. 'കൊച്ചിയോടൊപ്പം സൈക്കിളിൽ' എന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. 2021-22 സാമ്പത്തിക വർഷത്തെ കോർപ്പറേഷൻ ബജറ്റിൽ ഈ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ജർമൻ സാങ്കേതിക സഹകരണത്തിനായുള്ള ജർമൻ ഫെഡറൽ സർക്കാരിന്റെ അന്തർദേശീയ ഏജൻസിയായ 'ജി.ഐ.എസി'ന്റെ സാങ്കേതിക പിന്തുണയോടെയാണ് കൊച്ചിയോടൊപ്പം സൈക്കിളിൽ എന്ന കാമ്പയിൻ തുടങ്ങുന്നത്. സൈക്ലിങ്ങിന്റെയും ആക്ടീവ് സ്ട്രീറ്റുകളുടെയും ഇന്ത്യയിലെ തലസ്ഥാനമായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപവത്കരിച്ച വർക്കിങ് ഗ്രൂപ്പിന്റെ ആദ്യയോഗം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്നു. ജി.ഐ.എസിന്റെ സഹായത്തോടെ തയ്യാറാക്കിയ 'കൊച്ചി ട്രാൻസ്പോർട്ട് സ്ട്രാറ്റജി ഡോക്യുമെന്റി'ലെ നിർദേശങ്ങളാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ 74 ഡിവിഷനുകളിലും അനുയോജ്യമായ റോഡുകൾ കണ്ടെത്തി സൈക്കിൾസവാരിക്ക് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കും. കൊച്ചി കോർപ്പറേഷൻ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, റവന്യൂ വകുപ്പ്, സിറ്റി ട്രാഫിക് പോലീസ്, മോട്ടോർവാഹന വകുപ്പ്, ജി.സി.ജി.എ., പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി, സംസ്ഥാന ഹൈവേ വകുപ്പ്, സൈക്ലിങ് ക്ലബ്ബുകൾ, ഭിന്നശേഷിക്കാരുടെ സംഘടനകൾ തുടങ്ങിയവർ ഈ പദ്ധതിയിൽ അണിചേരും. പദ്ധതിയുടെ ഭാഗമായി 74 ബൈസൈക്കിൾ ചാമ്പ്യന്മാരെയും 74 ജൂനിയർ സൈക്കിൾ ചാമ്പ്യന്മാരെയും 74 ബൈസൈക്കിൾ മാർഷൽമാരെയും തിരഞ്ഞെടുക്കും. പ്രാദേശിക സൈക്ലിങ് ക്ലബ്ബുകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങൾ, റോഡ് സുരക്ഷയെ കുറിച്ചുള്ള പരിപാടികൾ, കുടുംബശ്രീ, പെൺകുട്ടികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് മുൻഗണന നൽകി സൈക്കിൾ പരിശീലന പരിപാടികൾ തുടങ്ങിയവ തുടങ്ങാനും തീരുമാനമായി. Content Highlights:Corporation with a plan to make Kochi a cycling friendly city


from mathrubhumi.latestnews.rssfeed https://ift.tt/3BcAvkR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages