ആംബുലൻസ് പ്രസവമുറിയായി, അതിഥി തൊഴിലാളി ആണ്‍കുഞ്ഞിന് ജന്മം നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

ആംബുലൻസ് പ്രസവമുറിയായി, അതിഥി തൊഴിലാളി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

അടിമാലി : അതിഥി തൊഴിലാളി യുവതിക്ക് 108 ആംബുലൻസ് ലേബർ റൂമായി. ആനപ്പാറയിൽ താമസിക്കുന്ന ലംസാര സ്വദേശിയായ ശ്രീകാമിന്റെ ഭാര്യ ഹേമാവതിയാണ്(31) ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ചൊവ്വാഴ്ച രാത്രി 10.30-നാണ് ഹേമാവതിക്ക് പ്രസവ വേദന തുടങ്ങിയത്. ഉടൻതന്നെ ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെട്ടു. ഇവർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഉടനെത്തുകയും ചെയ്തു.എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആഷ്ലി ജോസഫ് നടത്തിയ പരിശോധനയിൽ ഹേമാവതി തീരെ അവശയാണെന്നും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസ്സിലാക്കി. അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തിയപ്പോഴേക്കും ഹേമാവതിയുടെ വേദന കൂടി. തുടർന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലൻസ് കയറ്റി. എന്നാൽ ഡോക്ടർ എത്തുന്നതിന് മുൻപ് തന്നെ ആംബുലൻസിനുള്ളിൽ വെച്ച് രാത്രി 11 മണിയോടെ ആഷ്ലിയുടെ പരിചരണത്തിൽ ഹേമാവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രൻ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയശേഷം ഉടൻ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലിയുടെയും, പൈലറ്റ് മോൻസൺ പി.സണ്ണിയുടേയും പരിചരണത്തിൽ കനിവ് 108 ആംബുലൻസിൽ ഒരുവർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്. കഴിഞ്ഞവർഷമാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി വാഹനം റോഡിൽ ഒതുക്കി ആഷ്ലി പ്രസവത്തിന് പരിചരണം നൽകിയത്. Content Highlights:Womangave birth in an ambulance


from mathrubhumi.latestnews.rssfeed https://ift.tt/3pmF35R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages