റോം: ഇറ്റാലിയൻ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൾ റേച്ചൽ മുസ്സോളിനിക്ക് റോം നഗര ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വൻ വിജയം. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്. 8200-ലേറെ വോട്ടുകൾ റേച്ചൽ നേടി. ഇത് രണ്ടാംതവണയാണ് അവർ നഗരസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2016-ലായിരുന്നു ആദ്യജയം. ബെനിറ്റോ മുസ്സോളിനിയുടെ നാലാമത്തെ മകൻ റൊമാനോ മുസ്സോളിനിയുടെ മകളാണ് റേച്ചൽ. റേച്ചലിന്റെ അർധ സഹോദരിയായ അലെസാൻഡ്ര 2014-19 കാലയളവിൽ യൂറോപ്യൻ പാർലമെൻറംഗമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3afZB7a
via
IFTTT
No comments:
Post a Comment