സല്യൂട്ടിന് കൂപ്പുകൈ; പിന്നെ അടുത്തുവിളിച്ച് കുശലാന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 16, 2021

സല്യൂട്ടിന് കൂപ്പുകൈ; പിന്നെ അടുത്തുവിളിച്ച് കുശലാന്വേഷണം

പാലാ: തൃശ്ശൂരിൽ സല്യൂട്ട് ചോദിച്ചുവാങ്ങിയെന്ന വിവാദത്തിനിടെ പാലാ മുത്തോലിയിൽ ബി.ജെ.പി. പരിപാടിക്കെത്തിയ സുരേഷ് ഗോപി എം.പി.ക്ക് സി.ഐ. കെ.പി. തോംസന്റെ സല്യൂട്ട്. തൊഴുതുകൊണ്ട് പ്രത്യഭിവാദ്യംചെയ്ത സുരേഷ് ഗോപി അദ്ദേഹത്തെ അടുത്തുവിളിച്ച് കുശലാന്വേഷണവും നടത്തി. ബിഷപ്പ് ഹൗസിനുമുന്നിൽ മാധ്യമപ്രവർത്തകരെ കാണുമ്പോൾ, സല്യൂട്ടിൽ സുരേഷ് ഗോപി നിലപാടും വ്യക്തമാക്കി. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ല. പക്ഷേ, അതിൽ രാഷ്ട്രീയവേർതിരിവ് വരുന്നത് ശരിയല്ല -അദ്ദേഹം പറഞ്ഞു. സല്യൂട്ട് വിവാദമാക്കിയതാരാണെന്നും ആ പോലീസ് ഓഫീസർക്ക് പരാതിയുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ആരുടെ അസോസിയേഷൻ എന്ന് സുരേഷ് ഗോപി തിരിച്ചുചോദിച്ചു. ആ അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിലുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻപറ്റില്ല. അത് അവരുടെ ക്ഷേമത്തിനുമാത്രം. അതുവെച്ച് രാഷ്ട്രീയം കളിക്കരുത്.സല്യൂട്ട് നൽകാൻ പാടില്ലെന്ന് പറഞ്ഞത് ആരാണ്. അങ്ങനെ പറയാൻ കഴിയില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിക്കണം. ഡി.ജി.പി. ആണ് നിർദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നൽകേണ്ട എന്നവർ വിശ്വസിക്കുന്നെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകട്ടെ -സുരേഷ് ഗോപി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3kcOYrv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages