രഹസ്യബന്ധം ചോദ്യംചെയ്തു; ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു, യുവതിയും സുഹൃത്തും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 14, 2021

രഹസ്യബന്ധം ചോദ്യംചെയ്തു; ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു, യുവതിയും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭർത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. തുമകൂരു ബദ്ദിഹള്ളി സ്വദേശി അന്നപൂർണ (36), ഇവരുടെ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്. അന്നപൂർണയുടെ ഭർത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം ചോദ്യംചെയ്തതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പോലീസ് പറഞ്ഞു. ബെംഗളൂരുവിൽനിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂർച്ഛിച്ചതോടെ വീട്ടിൽ കരുതിയിരുന്ന പെട്രോൾ അന്നപൂർണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തിൽ തീപടർന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലിൽനിന്ന് കയറാൻ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂർണയും ചേർന്ന് വീണ്ടും കല്ലുകൊണ്ടടിച്ചുവീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. അന്നപൂർണയും നാരായണപ്പയും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പോലീസിന് മൊഴിനൽകി. തുമകൂരു മാർക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂർണ. Highlights:Woman kills husband with paramours help


from mathrubhumi.latestnews.rssfeed https://ift.tt/3nzgJNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages