ഷൊർണൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എം.ബി.ബി.എസ്. വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ ചേലക്കര മുഖാരിക്കുന്ന് പാറയിൽ ബേബിയുടെ മകൻ മാത്യു അബ്രഹാമിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാർഥികൾ അപകടത്തിൽപ്പെട്ട മാന്നനൂർ തടയണയ്ക്ക് സമീപത്തുതന്നെ രാവിലെ ഏഴോടെ സമീപവാസികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെനിന്ന് ഷൊർണൂർ റെയിൽവേ പ്പാലത്തിന് സമീപത്തേക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് 4.30 ഓടെ ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിയായ മാത്യു അബ്രഹാമും സുഹൃത്തുക്കളും ഭാരതപ്പുഴയിലേക്ക് പോയത്. പുഴയിലേക്കിറങ്ങുന്നതിനിടെ മാത്യു ഒഴുക്കിൽ പ്പെടുകയായിരുന്നു. രണ്ടുദിവസത്തെ നീണ്ട തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മ: പ്രീമ. സഹോദരങ്ങൾ: ജോ അബ്രഹാം, മരിയ ട്രീസ അബ്രഹാം. മാത്യു അബ്രഹാമിനൊപ്പം ഒഴുക്കിൽപ്പെട്ട ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. Content Highlights:Body of medical student recovered from Bharathapuzha
from mathrubhumi.latestnews.rssfeed https://ift.tt/3EfEe3E
via
IFTTT
No comments:
Post a Comment