"അച്ഛൻ വരുമ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം";ശ്രീജേഷിന്റെ മകൾ അനുശ്രീ കാത്തിരിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

"അച്ഛൻ വരുമ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം";ശ്രീജേഷിന്റെ മകൾ അനുശ്രീ കാത്തിരിക്കുന്നു

കൊച്ചി : “അച്ഛൻ വരുമ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം. അച്ഛനെ എനിക്കെന്തിഷ്ടമാണെന്നോ...!” -ടോക്യോ ഒളിമ്പിക്സിലെ ഹോക്കിയിൽ ചരിത്രം തിരുത്തിയ മെഡലുമായി ഇന്ത്യയുടെ ശ്രീജേഷ് നാട്ടിൽ തിരിച്ചെത്തുമ്പോൾ താരത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ സമ്മാനം ഇതാകാം. ശ്രീജേഷിന്റെ മകൾ അനുശ്രീ കാത്തിരിക്കുന്നതും അച്ഛന്റെ വരവിനായാണ്. മറ്റൊരു വലിയ ആഗ്രഹവും അനുശ്രീയുടെ കുഞ്ഞുമനസ്സിലുണ്ട്, അച്ഛനോടൊപ്പം കുളത്തിൽ ചൂണ്ടയിടാൻ പോകണം. ഒളിമ്പിക് മെഡൽ എന്ന ജീവിതത്തിലെ അമൂല്യ നേട്ടത്തിലെത്തുമ്പോഴും മാറിപ്പോകാത്ത ശ്രീജേഷ് എന്ന നാട്ടിൻപുറത്തുകാരന്റെ മനസ്സാണ് അനുശ്രീയുടെ ആഗ്രഹം വരച്ചിടുന്നത്. നാടിനെയും മണ്ണിനെയും ഒരുപാട് സ്നേഹിക്കുന്ന ശ്രീജേഷിന്റെ വിശേഷങ്ങളിലേക്ക് മകളുടെ വാക്കുകളിലൂടെ ഒരു യാത്ര... ചൂണ്ടയിടലും ഓട്ടമത്സരവും ചൂണ്ടയിടലിൽ അച്ഛൻ ഉസ്താദാണെന്നാണ് അനുശ്രീയുടെ സാക്ഷ്യപ്പെടുത്തൽ. “അച്ഛൻ വന്നാൽ കുളത്തിൽ ചൂണ്ടയിടാൻ പോകാനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞതവണ അച്ഛനോടൊപ്പം ചൂണ്ടയിടാൻ പോയിട്ട് എനിക്ക് മീനൊന്നും കിട്ടിയില്ല. മീൻ ചൂണ്ടയിൽ കൊളുത്തിയാൽ കൃത്യമായി വലിച്ചെടുക്കാൻ അച്ഛനറിയാം. അച്ഛൻ വന്നാൽ കാത്തിരിക്കുന്ന മറ്റൊന്ന് ഓട്ടമത്സരമാണ്. എന്നോടൊപ്പം ഓട്ടമത്സരത്തിന് വരുമ്പോൾ അച്ഛൻ എന്റെ കൈയിൽ ഒരു വാച്ച് കെട്ടിത്തരാറുണ്ട്. എത്ര റൗണ്ട് ഓടിയെന്നും എത്ര സമയം എടുത്തുവെന്നുമൊക്കെ അതിൽ അറിയാനാകും. അതുപോലെ ഞാൻ സൈക്കിൾ ചവിട്ടുമ്പോൾ കൂടെ അച്ഛനുണ്ടാകും. ടോക്യോയിൽ നിന്നു വന്നിട്ട് അച്ഛനോടൊപ്പം ഇതൊക്കെ എനിക്കും ചെയ്യണം” -അനുശ്രീ ആഗ്രഹങ്ങൾ പങ്കിട്ടു. യാത്രകൾ എന്തു രസം ശ്രീജേഷ് എന്ന കായികതാരം ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണെങ്കിലും കുടുംബത്തോടൊപ്പമുള്ള യാത്രകൾ നഷ്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അനുശ്രീ പറയുന്നു. “അച്ഛന്റെ തിരക്ക് എനിക്ക് നന്നായറിയാം. ക്യാമ്പും കളികളുമൊക്കെയായി നടക്കുന്ന അച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ ഞങ്ങളുമായി യാത്രപോകാറുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ കുമരകത്താണ് പോയത്. ഒളിമ്പിക്സ് കഴിഞ്ഞ് വന്നിട്ട് കാനഡയിൽ പോകാനാണ് ഞാൻ കാത്തിരിക്കുന്നത്. അവിടെയാണ് അച്ഛന്റെ ചേട്ടനും കുടുംബവും താമസിക്കുന്നത്. വല്യച്ഛന്റെ മകൾ പൊന്നുവിനെ കാണാൻ എനിക്ക് വലിയ കൊതിയുണ്ട്. വീഡിയോ കോൾ ചെയ്ത് അവളുമായി സംസാരിക്കാറുണ്ട്. അവളെ കാണാൻ കൊണ്ടുപോകാമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്'' -അനുശ്രീ പറഞ്ഞു. Olympian Sreejeshs daughter go candid about father


from mathrubhumi.latestnews.rssfeed https://ift.tt/3it2bM3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages