സര്‍ദാര്‍, കണ്ടുവോ നീരജിന്‍ മാറിലാ പതക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

സര്‍ദാര്‍, കണ്ടുവോ നീരജിന്‍ മാറിലാ പതക്കം

നീരജ് മിശ്ര ഒളിമ്പിക്സ് സ്വർണം കഴുത്തിലണിഞ്ഞു നിൽക്കുന്ന ദൃശ്യം രാജ്യം മുഴുവൻ കൺകുളിർക്കെ കണ്ടു. പക്ഷെ, ഈ കാഴ്ച്ച കാണാൻ ഏറ്റവും അർഹത ഉണ്ടായിരുന്ന ഒരാൾ നമ്മോടൊപ്പം ഇല്ലാതെ പോയി. പറക്കും സിഖ് സർദാർ മിൽഖാ സിങ്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ സെക്കന്റിന്റെ പത്തിലൊരംശം വ്യത്യാസത്തിന് മെഡൽ നഷ്ടമായപ്പോൾ ഇന്ത്യൻ അത്ലറ്റിക്സിന് ഒരു തീരാ നഷ്ടമായിരുന്നു. വർഷങ്ങൾ പിന്നിട്ട ശേഷവും അന്നത്തെ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹം കരകയറിയില്ല. ഞാൻ മരിക്കുവോളം ആ വേദന പിന്തുടരും. അൽപമെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ ഏതെങ്കിലും ഒരു ഇന്ത്യൻ അത്ലറ്റ് ഒളിമ്പിക്സിൽ മെഡൽ നേടണം അഭിമുഖങ്ങളിൽ അദ്ദേഹം പലതവണ ആവർത്തിച്ച വാക്കുകളാണിത്. ഇപ്പോൾ മിൽഖ ഇഹലോക വാസം വെടിഞ്ഞ് ആഴ്ച്ചകൾ പിന്നിടുമ്പോൾ മിൽഖയുടെ സ്വപ്നം സ്വർണ ശോഭയോടെ നീരജ് ചോപ്ര യാഥാർത്ഥ്യമാക്കിയിരിക്കുന്നു. രണ്ടു മാസം കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ കാഴ്ച്ച കൺനിറയെ കാണാമായിരുന്നു. സ്വർണമെഡൽ ഏറ്റു വാങ്ങിയ ശേഷം മാധ്യമങ്ങളോട് നീരജ് പറഞ്ഞത് ഈ മെഡൽ മിൽഖക്ക് സമർപ്പിക്കുന്നു എന്നു തന്നെയാണ്. മിൽഖയുടെ നഗരമായ ചണ്ഡീഗഡിൽ നിന്ന് ഏറെ അകലെയല്ലാത്ത പാനിപത്തിലാണ് നീരജ് ജനിച്ചത്. രണ്ടു പേരും ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥർ. ഇപ്പോൾ നീരജ് സ്വർണനേടിയ ഒളിമ്പിക്സിന് വേദിയായ ടോക്കിയോയിൽ ഇതിന് മുമ്പ് 1964-ലും ഒളിമ്പിക്സ് നടന്നിരുന്നു. ആ ഒളിമ്പിക്സിൽ മിൽഖ മൽസരിച്ചിരുന്നു. എല്ലാംകൊണ്ടും മിൽഖക്ക് നഷ്ടമായത് ഇന്ത്യക്ക് വേണ്ടി നേടാൻ ദൈവം നിയോഗിച്ച പോരാളിയാണ് നീരജ്. ഒരു പക്ഷെ ആ ദൈവത്തിന്റെ അരമനയിലിരുന്ന് മിൽഖ ആ കാഴ്ച്ച കണ്ടിരിക്കാം. Content Highlights: Milkha Singh and Neeraj Chopra tokyo 2020


from mathrubhumi.latestnews.rssfeed https://ift.tt/3CnONRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages