സുഡോക്കു ജനപ്രിയമാക്കിയ മക്കി കാജി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 17, 2021

സുഡോക്കു ജനപ്രിയമാക്കിയ മക്കി കാജി അന്തരിച്ചു

ടോക്യോ: സുഡോക്കു സംഖ്യാ വിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനിലെ പ്രസാധകൻ മക്കി കാജി(69) അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്നു. സുഡോക്കുവിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന മക്കിയാണ് നിക്കോളിയെന്ന തന്റെ വിനോദ മാസികയിലൂടെ പുതിയ സംഖ്യാവിനോദം അവതരിപ്പിച്ച് ലോകമെമ്പാടും പ്രചരിപ്പിച്ചത്. കുട്ടികൾക്കും ആയാസരഹിതമായ വിനോദങ്ങളിൽ താത്പര്യമുള്ളവർക്കുമായാണ് അദ്ദേഹം വിനോദ പംക്തി തുടങ്ങിയത്. 18-ാം നൂറ്റാണ്ടിൽ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺഹാർഡ് യൂളറാണ് ഈ സംഖ്യാവിനോദത്തിന്റെ ഉപജ്ഞാതാവ്. പിന്നീട് യു.എസിൽ ഇതിന്റെ പുതിയ പതിപ്പ് രൂപപ്പെടുത്തിയെങ്കിലും സുഡോക്കു അറിയപ്പെടുന്നത് മക്കിയുടെ പേരിലാണ്. സുഡോക്കുവിന്റെ ഉദയം 1983-ൽ നിക്കോളിയെന്ന വിനോദമാസികയുടെ ചീഫ് എക്സിക്യുട്ടീവ് ആയിരിക്കെയാണ് മക്കി സംഖ്യകൾ ഉപയോഗിച്ചുള്ള വിനോദം ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടക്കത്തിൽ ഗ്യാകുയുൻ യു എന്ന പേര് മാറ്റി സുഡോക്കു എന്നാക്കിയത് അദ്ദേഹമാണ്. സുഡോക്കുവിന് ജപ്പാനിൽ വലിയ പ്രചാരം ലഭിച്ചില്ല. 2004 നുശേഷം ന്യൂസീലൻഡിൽ നിന്നുള്ള സുഡോക്കു ഫാൻ ബ്രിട്ടീഷ് ദിനപ്പത്രമായ ദ് ടൈംസിൽ പ്രസിദ്ധീകരിച്ചതോടെ സുഡോക്കു സൂപ്പർഹിറ്റായി. സുഡോക്കുവിനെ ജാപ്പനീസിൽ സുജി- വാ- ഡോകുഷിൻ- നി- കഗിറു എന്നും വിളിക്കാറുണ്ട്. സംഖ്യകൾ ഒറ്റയാൻമാരായിരിക്കണം, അവിവാഹിതനും എന്നാണ് ഇതിന് അർഥം! യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങൾ ഈ വിനോദം ഏറ്റെടുത്തു. സുഡോക്കുവിന്റെ പ്രചാരണാർഥം മക്കി മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിക്കുകയും ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. 100 രാജ്യങ്ങളിലായി ഏകദേശം 20 കോടി സുഡോക്കു ആരാധകരുണ്ടെന്നാണ് കണക്കാക്കുന്നത്. Content Highlights: Father of Sudoku Maki Kaji dies


from mathrubhumi.latestnews.rssfeed https://ift.tt/2W5jhXG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages