കോട്ടയം: ഡിസിസി പ്രസിഡന്റ് നിയമനത്തിൽ ചർച്ചകൾ പുരോഗമിക്കേ കോട്ടയത്ത് കോൺഗ്രസിൽ പോട്ടിത്തെറി. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് തുടങ്ങി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തുന്നവനും ചൂതാട്ടകേന്ദ്രം നടത്തുന്നവനുമോ? ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ? - എന്നതാണ് ഒരു പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് എന്നിവരെയണ് ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് യൂജിൻ തോമസ്, നാട്ടകം സുരേഷിനാകട്ടെ തിരുവഞ്ചൂറിന്റെ പിന്തുണയുമുണ്ട്. അടുത്തകാലത്തായി ജില്ലയിൽ എ ഗ്രൂപ്പ് സമവാക്യങ്ങളിൽ തന്നെ മാറ്റം വന്നിരുന്നു. ഉമ്മൻ ചാണ്ടി പക്ഷത്തുനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അകലം പാലിക്കുന്നുവെന്നും യൂജിൻ തോമസിനെ പിന്തുണക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽകൂടിയാണ് പോസ്റ്ററുകൾ രംഗത്ത് വന്നിരിക്കുന്നത്. Content Highlights: Posters in Kottayam against those considering for the post of DCC president
from mathrubhumi.latestnews.rssfeed https://ift.tt/2XB2Y5E
via
IFTTT
No comments:
Post a Comment