രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർഅക്കൗണ്ട് താത്കാലികമായി മരവിപ്പിക്കപ്പെട്ടുവെന്ന് പാർട്ടി വൃത്തങ്ങൾ. അക്കൗണ്ട്പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോൺഗ്രസ് ട്വീറ്റു ചെയ്തു. മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെ അണികളുമായി രാഹുൽ സംവദിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. ഡൽഹിയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ രാഹുൽ സന്ദർശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ട്വീറ്റു ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ അത് നീക്കം ചെയ്തു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്ന് കാട്ടി ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. എന്നാൽ, ഇക്കാരണത്താലാണോ രാഹുലിന്റെ ട്വിറ്റർഅക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചതെന്ന് വ്യക്തമല്ല. Content Highlights:twitter has temporarily suspended rahul gandhis account congress


from mathrubhumi.latestnews.rssfeed https://ift.tt/3Ag6gZY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages