ബുംറയ്ക്ക് അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

ബുംറയ്ക്ക് അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ റൂട്ട് അർധ സെഞ്ചുറി നേടിയിരുന്നു. ജോണി ബെയർസ്റ്റോ 30ഉം സാം കറൻ 32ഉം റൺസ് കണ്ടെത്തി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറയുടെ പേരിൽ ഒമ്പത് വിക്കറ്റായി.മുഹമ്മദ് സിറാജും ശർദ്ദുൽ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 183 റൺസിനെതിരേ ഇന്ത്യ 278 റൺസ് അടിച്ചിരുന്നു. കെഎൽ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനിൽപ്പാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രാഹുൽ 214 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 84 റൺസെടുത്തപ്പോൾ ജഡേജ 86 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി. ഇംഗ്ലണ്ട് പേസ് ബൗളർ ഒലി റോബിൻസൺ 26.5 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിൻസൺന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. Content Highlights: India vs England First Test Day 4


from mathrubhumi.latestnews.rssfeed https://ift.tt/3lKKM3o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages