കടകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് വേണം, മദ്യം വാങ്ങാൻ വേണ്ടാ; എന്തുകൊണ്ടെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 10, 2021

കടകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് വേണം, മദ്യം വാങ്ങാൻ വേണ്ടാ; എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാൻ കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവർക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഹിന്ദി സിനിമകളിലെ ചൂതാട്ടകേന്ദ്രങ്ങൾ പോലെയാണ് ഇപ്പോഴും പല മദ്യഷോപ്പുകളുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാൻ റോഡിലെ മദ്യഷോപ്പിന്റെ പരിതാപകരമായ ചിത്രവും കോടതി സ്വമേധയാ ഹാജരാക്കി. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണുന്നുഷോപ്പുകളുടെ അവസ്ഥ കണ്ടാൽ മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെയാണ് കാണുന്നതെന്നു പറയേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ വ്യാപാരി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിച്ചത്. കടകളിലും ഓഫീസുകളിലും പ്രവേശിക്കണമെങ്കിൽ വാക്‌സിൻ എടുത്തിരിക്കണമെന്നു കാട്ടി ഓഗസ്റ്റ് നാലിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ബാറുകൾക്കും മദ്യഷോപ്പുകൾക്കും ബാധമാക്കാത്തതിലാണ് കോടതി വ്യക്തത തേടിയത്. മദ്യം വാങ്ങാനെത്തുന്നവർക്കും ഉത്തരവ് ബാധകമാക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. മതിയായ സൗകര്യമില്ലെന്ന് എക്സൈസ് കമ്മിഷണർ കണ്ടെത്തിയ 96 ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുമെന്ന് ബെവ്‌കോ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് പരിതാപകരമായ അവസ്ഥയിലുള്ള ഷോപ്പിന്റെ ചിത്രവുമായി കോടതിതന്നെ എത്തിയത്. ഇരട്ടുവീണ ബാരിക്കേഡിനുള്ളിലൂടെ വേണം ഈ ഷോപ്പിലേക്കു പോകാനെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഷോപ്പ് മാറ്റിസ്ഥാപിക്കുന്നതിൽ ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും വിശദീകരണം തേടി.


from mathrubhumi.latestnews.rssfeed https://ift.tt/3AsHPIU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages