കാവ്യാ മാധവൻ കോടതിയിൽ ഹാജരായപ്പോൾ കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടി കാവ്യാ മാധവൻ സാക്ഷിവിസ്താരത്തിന് ഹാജരായി. എറണാകുളത്തെ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ചയാണ് ഹാജരായത്. 34-ാം സാക്ഷിയാണ് കാവ്യ. സാക്ഷിവിസ്താരം ബുധനാഴ്ചയും തുടരും. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൾ സംഭവസ്ഥലത്ത് കാവ്യയുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയിരിക്കുന്നത്. സാക്ഷി വിസ്താരം ചൊവ്വാഴ്ച പൂർത്തിയാകാത്തതിനാലാണ് ബുധനാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. സാക്ഷിവിസ്താരത്തിനായി കഴിഞ്ഞ മേയിൽ കാവ്യ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നില്ല. മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്. Content Highlights:Kavya Madhavan present in Court
from mathrubhumi.latestnews.rssfeed https://ift.tt/3lSRTqC
via
IFTTT
No comments:
Post a Comment